യുഎഇയില്‍ ഇന്ന് മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എന്‍സിഎം അറിയിച്ചു

യുഎഇയില്‍ ഇന്ന് മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
dot image

യുഎഇയില്‍ ഇന്ന് മൂടല്‍ മഞ്ഞിനും ഉച്ചയ്ക്ക് ശേഷം മഴയ്ക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയുടെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നതുമൂലം ഇവിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് രാത്രിയിലും നാളെ രാവിലെയും അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കുകയും ഇത് മൂടല്‍ മഞ്ഞിന് കാരണമാകുകയും ചെയ്യും. തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് വീശുന്ന കാറ്റ് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലായിരിക്കും എത്തിച്ചേരുന്നത്.

അറേബ്യന്‍ ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും കാറ്റ് സാധാരണ രീതിയിലായിരിക്കും വീശുന്നത്. അന്തരീക്ഷ താപനില പൊതുവെ കുറയുകയാണ് ചെയ്യുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ഏറ്റവും കൂടിയ താപനില 39 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില അബുദാബിയിലും ഷാര്‍ജയിലും 32 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.


യുഎഇ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്‍സിഎം അറിയിച്ചിരുന്നു. വടക്ക്-പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്താല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അതിനാല്‍ തെക്കന്‍ കാറ്റ്, പൊടിപടലങ്ങള്‍, ദൃശ്യപരത കുറയല്‍ എന്നിവ പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. യുഎഇയിലെ കൊടും വേനല്‍ക്കാലം പെട്ടെന്ന് മാറുന്നതിനു പകരം ക്രമേണയാണ് മാറുന്നത്. സാധാരണയായി ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബര്‍ മാസത്തോടെയും താപനില കുറയാന്‍ തുടങ്ങുമെങ്കിലും, താമസക്കാര്‍ ഇപ്പോഴും ചൂടുള്ള കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Content Highlight: The National Centre of Meteorology forecasts a chance of rainfall and fog in parts of the UAE today, with partly cloudy skies and humid conditions.

dot image
To advertise here,contact us
dot image