ലേക്കര്‍ ഇന്ത്യ കോര്‍പ്പിന് ലൈസന്‍സ് ഇല്ല; പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസന്‍സില്ലാതെ

നടപടി രേഖകളിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ഒളവണ്ണ പഞ്ചായത്ത് ലൈസന്‍സിനുള്ള അപേക്ഷ മടക്കിയത്.

ലേക്കര്‍ ഇന്ത്യ കോര്‍പ്പിന് ലൈസന്‍സ് ഇല്ല; പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസന്‍സില്ലാതെ
dot image

കൊച്ചി: വീണ ടി ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പിന് ലൈസന്‍സില്ലെന്ന് റിപ്പോര്‍ട്ട്. പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പ്പ് പ്രവര്‍ത്തിച്ചത്. നടപടി രേഖകളിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ഒളവണ്ണ പഞ്ചായത്ത് ലൈസന്‍സിനുള്ള അപേക്ഷ മടക്കിയത്.

കമ്പനി രേഖകളില്‍ ഉടമകള്‍ ടി വീണയും ഡോ അനീസ് കോടമ്പിയത്തും ആണെന്നിരിക്കെ വാടകക്കരാറില്‍ അനീസിന്റ പേര് മാത്രമാണുള്ളത്. വീണയുടെ പേര് കൂടി വേണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കമ്പനി തുടങ്ങിയതെങ്കിലും ഈയിടെ മാത്രമാണ് ലൈസന്‍സിന് അപേക്ഷിച്ചത്. രേഖകള്‍ ക്രമപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു സംശയം.

അതേസമയം സിഎംആര്‍എല്‍- എക്‌സാലോലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
റെയ്ഡിനിടെ ഇഡി പിടിച്ചെടുത്ത നിഖിലിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനമുണ്ട്.

കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഹാജാരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനാണ് തീരുമാനം. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടി കേസിലെ പുതിയ കണ്ടെത്തലുകളുണ്ടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും തീരുമാനമുണ്ട്.

Content Highlights: Lekker India Corporation allegedly operated without the required licence, with records indicating that it functioned without a valid panchayat licence.

dot image
To advertise here,contact us
dot image