

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ ഓഫറുകളുമായി മൈജി. സംസ്ഥാനത്തെ എല്ലാ myG, myG Future ഷോറൂമുകളിലും ഓണം രാപ്പകൽ സെയിൽ ആരംഭിച്ചു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീളുന്ന നാല് ദിവസത്തെ സെയിലിൽ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും വിലക്കുറവുകളും ലഭിക്കും.
ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഒരുക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു കാർ ഉൾപ്പെടുന്ന ബംപർ സമ്മാനങ്ങളാണ് പ്രധാന ആകർഷണം. സെപ്റ്റംബർ 30 വരെ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 20 കാറുകൾ, 25 സ്കൂട്ടറുകൾ, 1 ലക്ഷം രൂപ വീതം 100 പേർക്ക് കാഷ് പ്രൈസ്, 50 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ് എന്നിവ സ്വന്തമാക്കാം. ഇതിൽ 25 ദമ്പതികൾക്ക് ഇന്റർനാഷണൽ ട്രിപ്പിൽ പങ്കെടുക്കാം.
ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 10 വരെ പർച്ചേസ് ചെയ്യുന്നവർക്ക് സ്ക്രാച്ച് ആൻഡ് വിൻ അവസരവും ലഭിക്കും. 5,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. 45 ദിവസത്തിനുള്ളിൽ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും മൈജി അറിയിച്ചു.
myG-യുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ myg.in വഴിയുള്ള പർച്ചേസുകൾക്കും ഓഫറുകൾ ലഭ്യമാണ്. ഓണം ഷോപ്പിങ്ങിനൊപ്പം വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് മൈജി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Content Highlights: MyG has announced its Rappakal Onam Sale, offering attractive deals and discounts on electronics and home appliances. The limited-period sale is available for just four days.