തത്സമയ സംഗീതവും പുതിയ സൗകര്യങ്ങളും; തിരക്കേറിയ യാത്രാ സീസണിനെ വരവേൽക്കാൻ ദുബായ് വിമാനത്താവളം

യാത്രക്കാരുടെ ഒഴുക്ക് വർദ്ധിക്കുന്ന കാലയളവിനെ നേരിടാൻ 24 മണിക്കൂറും സജ്ജമായ പ്രവർത്തനങ്ങളോടെയാണ് ദുബായ് വിമാനത്താവളം ഒരുങ്ങിയിരിക്കുന്നത്

തത്സമയ സംഗീതവും പുതിയ സൗകര്യങ്ങളും; തിരക്കേറിയ യാത്രാ സീസണിനെ വരവേൽക്കാൻ ദുബായ് വിമാനത്താവളം
dot image

തിരക്കേറിയ യാത്രാ സീസണെ വരവേൽക്കാൻ പൂർണ്ണ സജ്ജമായി ദുബായ് വിമാനത്താവളം. 37 ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ ചെയ്യാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയായിരിക്കുന്നത്. പ്രതിദിനം ശരാശരി രണ്ടു ലക്ഷത്തി 22,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുതെന്ന് ദുബായ് എയർപോർട്ട്‌സ് അധികൃതർ വ്യക്തമാക്കി.

യാത്രക്കാരുടെ ഒഴുക്ക് വർദ്ധിക്കുന്ന കാലയളവിനെ നേരിടാൻ 24 മണിക്കൂറും സജ്ജമായ പ്രവർത്തനങ്ങളോടെയാണ് ദുബായ് വിമാനത്താവളം ഒരുങ്ങിയിരിക്കുന്നത്. ഇക്കാലയളവിൽ പ്രതീക്ഷിക്കുന്ന ആകെ യാത്രക്കാരുടെ 46 ശതമാനവും ട്രാൻസിറ്റ് യാത്രക്കാരാണ്. പ്രതിദിനം ശരാശരി 1,22,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്ട്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മജീദ് അൽ ജോക്കർ സ്ഥിരീകരിച്ചു. സുഗമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കാൻ 'വൺ ഡി എക്സ് ബി' എയർപോർട്ട് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള വിവിധ ഏജൻസികൾ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

ഇമിഗ്രേഷൻ നടപടികൾ, ബാഗേജ് ക്ലെയിം, ഗ്രൗണ്ട് ട്രാൻസ്‌പോർട്ട് സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ നടപ്പിലാക്കാൻ ഓപ്പറേഷൻസ് ടീമുകൾ മുഴുവൻ സമയവും രംഗത്തുണ്ടാകും. തിരക്ക് വർദ്ധിക്കുമ്പോഴുണ്ടാകുന്ന പ്രവർത്തന മാറ്റങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള വഴക്കത്തോടെയാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

കേവലം യാത്രാ സൗകര്യങ്ങൾക്ക് അപ്പുറം മികച്ച യാത്രാനുഭവം നൽകാനായി "വെൽക്കം ടു ദുബായ്" എന്ന പ്രത്യേക സംരംഭത്തിനും എയർപോർട്ട് തുടക്കം കുറിച്ചിട്ടുണ്ട്. ആഗമന ഹാളിലെത്തുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ പൊതുജനങ്ങൾക്ക് സ്വന്തമായി സ്വാഗത ബോർഡുകൾ ഡിസൈൻ ചെയ്യാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമുകൾ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ബാഗേജ് ക്ലെയിം ഏരിയകളിൽ വിവിധ പരിപാടികളും തത്സമയ സംഗീത പ്രകടനങ്ങളും യാത്രക്കാർക്കായി ക്രമീകരിച്ചിട്ടുണ്ട്.

Content Highlights: Dubai Airport is preparing for the peak travel season with live music performances, new facilities and enhanced passenger services aimed at making travel more comfortable and enjoyable.

dot image
To advertise here,contact us
dot image