പൊതുഗതാഗത മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുക ലക്ഷ്യം; വാഹനങ്ങളിൽ എഐ ക്യാമറകളുമായി ഷാർജ

ഷാർജയിലെ പൊതുഗതാഗത രംഗത്ത് സുരക്ഷയുടെയും സാങ്കേതികവിദ്യയുടെയും പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്.

പൊതുഗതാഗത മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുക ലക്ഷ്യം; വാഹനങ്ങളിൽ എഐ ക്യാമറകളുമായി ഷാർജ
dot image

ഷാർജയിലെ പൊതുഗതാഗത മേഖലയിൽ സുരക്ഷയും സേവന നിലവാരവും വർദ്ധിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇന്റർസിറ്റി ബസുകളിലും ടാക്സികളിലും അത്യാധുനിക എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. അപകടങ്ങൾ കുറയ്ക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.

ഷാർജയിലെ പൊതുഗതാഗത രംഗത്ത് സുരക്ഷയുടെയും സാങ്കേതികവിദ്യയുടെയും പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. ആർടിഎയുടെ കീഴിൽ സർവീസ് നടത്തുന്ന ഇന്റർസിറ്റി ബസുകളിൽ ഉള്ളിലും പുറത്തുമായി 10 സ്മാർട്ട് ക്യാമറകളും ടാക്സികളിൽ അഞ്ച് ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രാ അനുഭവം കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമാക്കാനുമാണ് ഷാർജ ആർടിഎ ലക്ഷ്യമിടുന്നത്.

അത്യാധുനിക എഐ നിരീക്ഷണ ക്യാമറകൾ വഴി റോഡ്, യാത്രക്കാരുടെ ഗതാഗതം, ഡ്രൈവറുടെ പെരുമാറ്റം എന്നിവ കൃത്യമായി നിരീക്ഷിക്കാനാകും. വാഹനങ്ങൾക്കുള്ളിൽ യാത്രക്കാർ സാധനങ്ങൾ മറന്നുവെച്ചാൽ അത് കണ്ടെത്താനും തൽക്ഷണ ജാഗ്രതാ നിർദ്ദേശം നൽകാനും ഈ ക്യാമറകൾക്ക് കഴിയും.

ആഗോള നിലവാരത്തിലുള്ള സുരക്ഷിത ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതെന്ന് ഷാർജ ആർടിഎ ചെയർമാൻ യൂസഫ് ഖാമിസ് അൽ-ഒത്മാനി പറഞ്ഞു. അപകടങ്ങളോടും മറ്റ് തടസ്സങ്ങളോടും വേഗത്തിൽ പ്രതികരിക്കാൻ ഇത് സഹായിക്കുമെന്ന് ഗതാഗത കാര്യ ഡയറക്ടർ അബ്ദുൾ അസീസ് അൽ ജർവാനും വ്യക്തമാക്കി.

Content Highlights: Sharjah is deploying AI-powered cameras in public transport vehicles as part of efforts to strengthen safety, monitor incidents and provide a more secure travel experience for passengers.

dot image
To advertise here,contact us
dot image