ലാലേട്ടനെ അത്തരം ഒരു ജോണറിൽ കാണാൻ ആഗ്രഹമുണ്ട്, ആ സിനിമയുടെ ഫസ്റ്റ് ഷോ കാണാൻ ഞാനുണ്ടാകും;പൃഥ്വിരാജ്

ആ ആഗ്രഹം, മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ സിനിമയിൽ പൂർത്തീകരിക്കപ്പെടട്ടേ എന്ന് ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു. അതൊരു സ്വപ്‌ന തുല്യമായ സിനിമയായി ചെയ്യാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

ലാലേട്ടനെ അത്തരം ഒരു ജോണറിൽ കാണാൻ ആഗ്രഹമുണ്ട്, ആ സിനിമയുടെ ഫസ്റ്റ് ഷോ കാണാൻ ഞാനുണ്ടാകും;പൃഥ്വിരാജ്
dot image

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികാരങ്ങളോടെ സിനിമ തിയേറ്ററിൽ മുന്നേറുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവർത്തകർ നടത്തി. മോഹൻലാൽ ആയിരിക്കും സിനിമയിൽ കേന്ദ്ര കഥാപാത്രം. ഇപ്പോഴിതാ പൃഥ്വിരാജ് മോഹൻലാലിനെക്കുറിച്ച് പ്രസ്സ്മീറ്റിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മെയിൻസ്ട്രീം, മാസ്, കൊമേഷ്യൽ, ആക്ഷൻ സിനിമ എന്ന ജോണറിൽ മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വി പറഞ്ഞു.

'ഖലീഫയ്ക്ക് ഇത്രയും വലിയ വരവേൽപ്പ് നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി. മലയാളത്തെ സംബന്ധിച്ച് അങ്ങനെ എപ്പോഴും സംഭവിക്കുന്ന സിനിമയല്ല 'ഖലീഫ'. പല കാരണങ്ങൾക്കൊണ്ടും ഈ ജോണറിൽപ്പെട്ട സിനിമകൾ മലയാളത്തിൽ വിരളമാണ്. അത്തരം സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. ഇത് വലിയ ആശയങ്ങളുള്ള, നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത, നിങ്ങളെ ഞെട്ടിക്കുന്ന സിനിമയല്ല. മെയിൻ സ്ട്രീം കൊമേഴ്സ്യൽ സിനിമ കുടുംബ സമേതം കണ്ട് ആസ്വദിക്കുന്നവർക്ക്, അത്തരം അനുഭവം സമ്മാനിക്കാൻ ശ്രമിക്കുന്ന സിനിമയാണ്.

സിനിമയുടെ ആദ്യ കഥ ജിനു പറയുന്ന ദിവസം മുതൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രവും അയാളുടെ ലെഗസിയുമാണ് ചിത്രത്തിന്റെ അടിത്തറ എന്ന് പറഞ്ഞിരുന്നു. 2022-ൽ തിരക്കഥ എഴുതിയപ്പോൾ അത് കുറച്ചുകൂടെ വിപുലമായി. അങ്ങനെയാണ് ലാലേട്ടൻ ചെയ്താൽ കഥാപാത്രത്തിന് മികച്ച രൂപമുണ്ടാവുമെന്ന് കരുതുന്നതും അതിനുവേണ്ടി അദ്ദേഹത്തെ സമീപിച്ചതും. അദ്ദേഹം യെസ് പറഞ്ഞു എന്നത് തന്നെ ഞങ്ങൾക്ക് ഈ സിനിമയിൽ ലഭിച്ച വലിയ ആത്മവിശ്വാസമായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായതിന് നന്ദി.

മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ വലിയ ലോകത്തിന്റെ അടർത്തി മാറ്റപ്പെട്ട ഒരേടാണ് ഖലീഫ പാർട്ട് വൺ. ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി അത്തരം ഒരു സിനിമ വൈശാഖും ജിനുവും പ്ലാൻ ചെയ്യുന്നതിൽ ഒരു ആരാധകൻ എന്ന നിലയിൽ ഞാൻ സന്തോഷവാനാണ്. ഞാനുൾപ്പെടെയുള്ള ആരാധകരെ ആവേശത്തിലാക്കി ലാലേട്ടൻ അദ്ദേഹത്തിന്റെ ലൈനപ്പ് പുറത്തുവിട്ടു. അതിൽ പ്രഗത്ഭരായ സംവിധായകരും ആവേശമുണർത്തുന്ന ചിത്രങ്ങളുമാണ് ഉള്ളത്. ആ സിനിമകളുടെ ജോണർ എന്താണെന്ന് എനിക്ക് അറിയില്ല.

പക്ഷേ, മെയിൻസ്ട്രീം, മാസ്, കൊമേഷ്യൽ, ആക്ഷൻ സിനിമ എന്ന ജോണറിൽ അദ്ദേഹത്തെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹം, മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ സിനിമയിൽ പൂർത്തീകരിക്കപ്പെടട്ടേ എന്ന് ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു. അതൊരു സ്വപ്‌ന തുല്യമായ സിനിമയായി ചെയ്യാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാണെങ്കിലും അത് സംഭവിക്കുമ്പോൾ ആദ്യദിവസം ആദ്യഷോ കാണാൻ, പ്രേക്ഷകർക്കിടയിൽ ഞാൻ ഉണ്ടാവും. സിനിമയിലും ഞാൻ ഉണ്ടാവും', പൃഥ്വിരാജ് മറുപടി നൽകി.

Content Highlights: Prithviraj Sukumaran has expressed his desire to see Mohanlal in a mass commercial action movie. The actor-director shared his admiration for Mohanlal’s screen presence and said a high-energy action entertainer featuring the superstar would be exciting for audiences.

dot image
To advertise here,contact us
dot image