ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി

നയതന്ത്ര രംഗത്ത് വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ് ഡോ. വിഷ്ണു വർധൻ റെഡ്ഡി

ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി
dot image

ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യയുടെ പുതിയ കോണ്‍സല്‍ ജനറലായി ഡോ. എമ്മിഡി വിഷ്ണു വർധൻ റെഡ്ഡിയെ (Dr. Emmadi Vishnu Vardhan Reddy) നിയമിച്ചു. ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

നയതന്ത്ര രംഗത്ത് വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ് ഡോ. വിഷ്ണു വർധൻ റെഡ്ഡി. സ്പെയ്നിലെ മാഡ്രിഡിലെയും സ്വിറ്റ്സർലൻഡിലെ ജനീവയിലെയും ഇന്ത്യൻ എംബസികളിൽ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യയുടെ ഉഭയകക്ഷി, ബഹുമുഖ ബന്ധങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിന്റെ യൂറോപ്പ് വെസ്റ്റ്, ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയൻ, എക്സ്റ്റേണൽ പബ്ലിസിറ്റി എന്നീ വിഭാഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ ഹൈദരാബാദിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായും തെലങ്കാന സർക്കാരിന് കീഴിൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് എക്‌സ്‌റ്റേണൽ എൻഗേജ്‌മെന്റ് വിഭാഗം സ്‌പെഷ്യൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ഇദ്ദേഹത്തിന്റെ ആദ്യ ഡിപ്ലോമാറ്റിക് നിയമനമാണ് ദുബായിലേത്.

നിലവിലെ കോൺസൽ ജനറലായ സതീഷ് കുമാർ ശിവന് പകരക്കാരനായാണ് ഡോ. വിഷ്ണു വർധൻ റെഡ്ഡി ദുബായിൽ ചുമതലയേൽക്കുന്നത്. പ്രവാസി ഇന്ത്യക്കാരുമായി അടുത്ത ബന്ധം പുലർത്താനും നയതന്ത്ര സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ നിയമനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Dr E Vishnu Vardhan Reddy has been appointed as the new Consul General of India in Dubai. His appointment marks a new phase in strengthening India-UAE relations and supporting the Indian community in the UAE.

dot image
To advertise here,contact us
dot image