മൂന്ന് ആഴ്ചയില്‍ കൂടുതലായി വായില്‍ ഉണങ്ങാത്ത വ്രണമുണ്ടോ? അധികം വൈകരുത്; ഡോക്ടറെ കണ്ടോളൂ

സുഖപ്പെടാതെയുള്ള വായിലെ മുറിവ് ചിലപ്പോള്‍ വായിലെ കാന്‍സര്‍ മൂലമായിരിക്കാം

മൂന്ന് ആഴ്ചയില്‍ കൂടുതലായി വായില്‍ ഉണങ്ങാത്ത വ്രണമുണ്ടോ? അധികം വൈകരുത്; ഡോക്ടറെ കണ്ടോളൂ
dot image

ഭക്ഷണം കഴിക്കുമ്പോള്‍ പല്ലുകൊണ്ടിട്ടോ, ബ്രഷ് ചെയ്യുമ്പോള്‍ മുറിഞ്ഞിട്ടോ എരിവുളള ഭക്ഷണം, വിറ്റാമിന്‍ കുറവ് എന്നിങ്ങനെ പല കാര്യങ്ങള്‍കൊണ്ടും വായില്‍ മുറിവുകളുണ്ടാകാറുണ്ട് അല്ലേ?. വാസ്തവത്തില്‍ പല സ്ഥിരമായ വൃണങ്ങളും അണുബാധകള്‍, രോഗപ്രതിരോധ സംബന്ധമായ അസുഖങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവമൂലമാണ് ഉണ്ടാകുന്നത്. എന്നാല്‍ വായിലുണ്ടാകാവുന്ന കാന്‍സറും നിരുപദ്രവകരമായ ഒരു വൃണത്തിലാണ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പരിശോധന വൈകിപ്പിക്കുന്നത് രോഗം നിര്‍ണയിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

mouth cancer

മിക്ക വായ്പ്പുണ്ണുകളും നിരുപദ്രവകരമാണെങ്കിലും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്

മൂന്ന് ആഴ്ചയില്‍കൂടുതല്‍ സുഖപ്പെടാതെയുള്ള വായിലെ അള്‍സറിന് ശ്രദ്ധ വളരെ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വയം സുഖപ്പെടുന്നതുവരെ കാത്തിരിക്കുന്നത് രോഗനിര്‍ണയം വൈകിപ്പിച്ചേക്കാം. ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയ സാധാരണയായി വായ്ക്കുള്ളിലെ ചെറിയ പരിക്കുകള്‍ വളരെ വേഗത്തില്‍ സുഖപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ മുറിവുണങ്ങിയില്ലെങ്കില്‍ അത് ഡോക്ടറെ കാണിക്കാതിരിക്കുന്നത് അപകടമാണ്.

ഓറല്‍ കാന്‍സറിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്ന് അത് പെട്ടന്ന് ഉണ്ടാകുന്നതല്ല എന്നതാണ്. സാധാരണയായി വേദന പോലും ഉണ്ടാകണമെന്നില്ല. ഓറല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് രോഗം വൈകി കണ്ടെത്തുന്നതിനേക്കാള്‍ പലപ്പോഴും പ്രയോജനപ്രദമായിരിക്കും.

mouth cancer

ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണങ്ങള്‍

  • സ്ഥരമായി നീണ്ടുനില്‍ക്കുന്ന എല്ലാ വ്രണങ്ങളും കാന്‍സര്‍ ആകണമെന്നില്ല. എന്നാല്‍ ചില ലക്ഷങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
  • ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വായിലെ വ്രണങ്ങളാണ്.
  • വിഴുങ്ങുമ്പോഴും ചവയ്ക്കുമ്പോഴും വേദന, മുറിവില്‍നിന്ന് രക്തസ്രാവം, വായിലോ തൊണ്ടയിലോ ഉള്ള മുഴകള്‍, വായ തുറക്കാന്‍ ബുദ്ധിമുട്ട്, ദന്തപ്രശ്‌നങ്ങളുമായി ബന്ധമില്ലാതെ പല്ല് ഇളകുക, വായിലെ ദുര്‍ഗന്ധം, സംസാര രീതിയിലെ മാറ്റം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ അണുബാധകളുമായോ മറ്റ് അര്‍ബുദമല്ലാത്ത രോഗങ്ങളുമായോ ബന്ധപ്പെട്ടിരിക്കാമെങ്കിലും രോഗത്തിന് ശമനമില്ലെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
  • പുകവലിക്കുന്നവര്‍, പുകയില ചവയ്ക്കുന്നവര്‍, വെറ്റില ഉപയോഗിക്കുന്നവര്‍, അല്ലെങ്കില്‍ അമിതമായ അളവില്‍ മദ്യം കഴിക്കുന്നവര്‍ എന്നിവര്‍ക്ക് വായിലെ അര്‍ബുദത്തിന് സാധ്യത കൂടുതലാണ്.
  • വായിലെ ശുചിത്വമില്ലായ്മയും അപകട സാധ്യത വര്‍ധിപ്പിക്കും.
mouth cancer

വൈദ്യ പരിശോധന എങ്ങനെ

ചുണ്ടുകള്‍,നാവ്, മോണകള്‍, കവിള്‍ത്തടങ്ങള്‍, വായയുടെ മുകള്‍ഭാഗം, തൊണ്ട എന്നിവയുടെ സൂക്ഷ്മ പരിശോധനയോടെയാണ് സാധാരണയായി വൈദ്യ പരിശോധന ആരംഭിക്കുന്നത്. അള്‍സര്‍ സംശയാസ്പദമായി തോന്നുകയാണെങ്കില്‍ ഡോക്ടര്‍ ബയോപ്‌സിക്ക് ശുപാര്‍ശ ചെയ്‌തേക്കാം. വായ, നാവ്,തൊണ്ട,മോണ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക എന്നതാണ് രോഗനിര്‍ണയ പ്രക്രിയയിലെ ആദ്യപടി. പിന്നീട് സങ്കീര്‍ണമാണെന്ന് തോന്നുകയാണെങ്കില്‍ ബയോപ്‌സി ചെയ്‌തേക്കാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കാന്‍ വേണ്ടി മാത്രമുളളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :A mouth sore that does not heal could sometimes be due to oral cancer. Delaying an examination results in a missed opportunity to diagnose the disease.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image