നിങ്ങളുടെ ട്രെയിന്‍ രാത്രി വൈകിയോ രാവിലെയോ ആണ് പുറപ്പെടുന്നെങ്കിലോ, അല്ലെങ്കില്‍ എന്തെങ്കിലും കാരണത്താല്‍ സ്റ്റേഷനില്‍ തങ്ങേണ്ടി വന്നെങ്കിലോ എന്ന് ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ ചില നിബന്ധനകള്‍ക്ക് വിധേയമായി ഔദ്യോഗിക പ്ലാറ്റ്ഫോം വഴി യാത്രക്കാരെ സ്റ്റേഷനില്‍ തങ്ങാന്‍ അനുവദിക്കുന്ന നിയമങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ രാത്രി ചെലവഴിക്കാനാകുമെങ്കിലും അതിന് ചില നിബന്ധനകളും നിയന്ത്രണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആരൊക്കെയാണ് സ്റ്റേഷനില്‍ തങ്ങാന്‍ അര്‍ഹര്‍, എത്ര സമയംവരെ തങ്ങാന്‍ കഴിയും, വെയിറ്റിംഗ് ഹാളും റിട്ടയറിങ് റൂമും ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്? യാത്ര തുടങ്ങുന്നതിന് മുമ്പ് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളാണിവ.
രാത്രി മുഴുവന്‍ സ്റ്റേഷനില്‍ തങ്ങാന്‍ കഴിയുമോ?
നിങ്ങളുടെ കൈവശം സാധുവായ ട്രെയിന്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കാവുന്നതാണ്
വെയിറ്റിംഗ് ഹാളും വെയിറ്റിംഗ് റൂമും ഉപയോഗിക്കാം
ചില വലിയ റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രിയില്‍ യാത്രക്കാര്‍ക്ക് പ്രത്യേക താമസ സൗകര്യങ്ങളുമുണ്ട്
വിശ്രമമുറി, ഡോര്‍മിറ്ററി സൗകര്യങ്ങള്‍
റെയില്‍വേ പല സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് വിശ്രമമുറികളും ഡോര്‍മിറ്ററികളും നല്‍കുന്നു
സാധുവായ ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഈ സൗകര്യങ്ങള്‍ ലഭ്യമാകൂ
വിശ്രമമുറികള്‍ സാധാരണയായി 12 മണിക്കൂര്‍, 24 മണിക്കൂര്‍ അല്ലെങ്കില്‍ പരമാവധി 48 മണിക്കൂര്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്
ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നാല്‍ ഈ ഓപ്ഷന്‍ വളരെ സൗകര്യപ്രദമായിരിക്കും
ഈ സൗകര്യം ഓണ്‍ലൈനായോ സ്റ്റേഷനില്‍ ലഭ്യമായ സൗകര്യം വഴിയോ ബുക്ക് ചെയ്യാം