

അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. സഹനടി വേഷങ്ങളിൽ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ചു. സീരിയലുകളിലും അഭിനയിച്ച സീനത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സീരിയലുകളാണ് സ്ത്രീകളെ കൂടുതലും ദുഷ്ട കഥാപാത്രങ്ങളായി കാണിക്കുന്നതെന്ന് പറയുകയാണ് സീനത്ത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമ ഇല്ലെങ്കിൽ സീരിയൽ ചെയ്യാം എന്നുള്ളത് അല്ല, എനിക്ക് ഇഷ്ടപ്പെട്ട റോൾ സീരിയലിൽ വരുകയാണെങ്കിൽ മാത്രമേ ഞാൻ സീരിയൽ എടുക്കുകയുള്ളൂ. പിന്നെ സീരിയൽ അധികം ചെയ്യാത്തതിന് കാരണം ഉണ്ട്, എപ്പോഴും ദുഷ്ട കഥാപാത്രങ്ങളായി ഏറ്റവും കൂടുതൽ കാണിക്കുന്നത് സ്ത്രീകളെയാണ്. എത്ര നല്ല റോൾ ആണെന്ന് പറഞ്ഞാലും ഒടുവിൽ കുട്ടികളെ ഉപദ്രവിക്കുന്ന കഥാപാത്രമോ അല്ലെങ്കിൽ ക്രൂരയായ അമ്മായിയമ്മയോ ഒക്കെ ആയിരിക്കും.
നല്ല കമ്പനിയും നല്ല റോളുമാണെങ്കിൽ മാത്രമാണ് ഞാൻ സീരിയൽ ചെയ്യുക. സിനിമയിലാണ് ഈ നെഗറ്റീവ് വേഷം ചെയ്യുന്നതെങ്കിൽ നല്ല ഇമ്പാക്ട് ഉണ്ടാകും. കഥാപാത്രങ്ങൾ മാറിയാലും സീരിയയിലെ കഥ എപ്പോഴും ഒരുപോലെയാകും. പക്ഷേ, ഒരുപാട് ആളുകൾ ജീവിക്കുന്നത് സീരിയയലിൽ കൂടെയാണ്. സീരിയലിനെ നമുക്ക് ഒരിക്കലും തള്ളി പറയാൻ പറ്റില്ല. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് മാത്രം,' സീനത്ത് പറഞ്ഞു.
നാടകങ്ങളിൽ നിന്നുമാണ് സീനത്ത് സിനിമാ രംഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരൻ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. മമ്മൂട്ടി അടൂർ ഗോപലകൃഷ്ണൻ ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിൽ സീനത്തിന്റെ ശ്രദ്ധേയ വേഷം ഉണ്ട്. ‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്.
Content Highlights: Actress Zeenath stated that women are often portrayed as wicked characters in TV serials. However, she clarified that she does not reject serials entirely and only pointed out the way female characters are represented.