

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.
ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് മാറ്റമില്ല. പത്തനംതിട്ടയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കോട്ടയം ജില്ലയിലെ പ്രെഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. തൃശൂർ ജില്ലയിലും അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരിൽ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്. നാളെയും 5, 6, 10 തിയതികളില്‍ നിശ്ചയിച്ച എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഒപ്പം കായിക ക്ഷമത പരീക്ഷയിലും മാറ്റമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ - കായിക ക്ഷമത പരീക്ഷകള്‍ നാളെയും മറ്റന്നാളും അടുത്ത ദിവസങ്ങളിലുമായി നടത്താനിരുന്നതാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഈ ജില്ലകളില്‍ നിശ്ചയിച്ചിരുന്ന കായികക്ഷമത പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മഴമൂലം പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ഓഗസ്റ്റ് 22-ാം തിയതി നടക്കുന്ന പരീക്ഷ എഴുതാമെന്നും പിഎസ്‌സി അറിയിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷവകുപ്പിന്റെ പുതിയ അറിയിപ്പില്‍ പറയുന്നു.
അതേസമയം ഈ മാസം നാല് അഞ്ച് തിയതികളിലെ ആറന്മുള വള്ളസദ്യ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സദ്യ, പെയ്ഡ് സദ്യ എന്നിവയും വെള്ളപ്പൊക്കം മൂലം മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പെയ്ഡ് സദ്യകള്‍ ഓഗസ്റ്റ് 12, 25, 29 തിയതികളില്‍ നടക്കും. കെഎസ്ആര്‍ടിസി ടൂറിസം പദ്ധതിയില്‍ എത്തുന്നവര്‍ക്കുള്ള സദ്യയും വഴിപാട് വള്ളസദ്യകളും ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
Content Highlights: Authorities have declared a holiday for educational institutions in various districts following a forecast of extremely heavy rainfall. The decision was taken as a precaution in view of the weather warning issued for the affected areas.