'UDF സർക്കാരിന് സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല'; വിമർശിച്ച് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി ഏത് വാര്‍ത്താസമ്മേളനം നടത്തിയാലും അതില്‍ ഒരു കളവ് ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

'UDF സർക്കാരിന് സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല'; വിമർശിച്ച് എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന് സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ഫലപ്രദമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനന്‍. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളെ കൃത്യമായി അറിയിക്കാനാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും എവിടെയാണ് ആളുകള്‍ ദുരിതമനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രകോപിതനായി പ്രതികരിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ യുഡിഎഫ് എടുത്ത സമീപനമല്ല ഇപ്പോള്‍ തങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ആളുകളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നാണ് സിപിഐഎം ആവശ്യപ്പെട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'പ്രകൃതി ക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാര്‍ പകച്ച് നില്‍ക്കുകയാണ്. കേരളം അര്‍ഹിക്കുന്ന രീതിയില്‍ ഗൗരവമായി പ്രതിസന്ധിയെ കൈകാര്യം ചെയ്യണം. പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പോയി എന്നത് കളവാണ്. മുഖ്യമന്ത്രി ഏത് വാര്‍ത്താസമ്മേളനം നടത്തിയാലും അതില്‍ ഒരു കളവ് ഉണ്ടാകും. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായപ്പോഴും കളവ് പറയുന്നതാണ് രീതി'; എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: M V Govindan has come out against the UDF government with criticism over its functioning and policies.

dot image
To advertise here,contact us
dot image