ദുബായിൽ പുതിയ ബിസിനസ്സ് ആരംഭിക്കാൻ ഇനി കൂടുതൽ എളുപ്പം; നടപടിക്രമങ്ങൾ ലളിതമാക്കി അധികൃതർ

വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം.

ദുബായിൽ പുതിയ ബിസിനസ്സ് ആരംഭിക്കാൻ ഇനി കൂടുതൽ എളുപ്പം; നടപടിക്രമങ്ങൾ ലളിതമാക്കി അധികൃതർ
dot image

ദുബായിൽ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതും ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതും കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് അധികൃതർ. ദുബായ് സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സംവിധാനമായ 'ഇൻവെസ്റ്റ് ഇൻ ദുബായ്' വഴിയുള്ള പകുതിയിലധികം സേവനങ്ങളും ഇപ്പോൾ അതിവേ​ഗം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം.

ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ സംരംഭകർക്ക് തങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾ പൂർണ്ണമായും ഡിജിറ്റലായി പൂർത്തിയാക്കാൻ പോർട്ടൽ സഹായിക്കുന്നു. ആകെ സേവനങ്ങളിൽ 53 ശതമാനം അപ്പപ്പോൾ പ്രോസസ്സ് ചെയ്യപ്പെടുമ്പോൾ, 46 ശതമാനം സേവനങ്ങളും ഉപഭോക്താക്കൾ പ്രത്യേകം അപേക്ഷിക്കാതെ തന്നെ സ്വമേധയാ ലഭ്യമാക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പോർട്ടൽ ആരംഭിച്ചതുമുതൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ പ്രയോജനപ്പെടുത്തിയ ഈ പ്ലാറ്റ്‌ഫോമിന് 97 ശതമാനം ഉപഭോക്തൃ സംതൃപ്തി നിരക്കുമുണ്ട്.

ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള 'ദുബായ് ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് കോർപ്പറേഷൻ' (DBLC) ആണ് ഈ വിപുലമായ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചെടുത്തത്. നിലവിൽ ദുബായ് സർക്കാരിന്റെ ആകെ സേവനങ്ങളുടെ 29 ശതമാനത്തോളം ഇൻവെസ്റ്റ് ഇൻ ദുബായ് പ്ലാറ്റ്‌ഫോം വഴി നേരിട്ട് ലഭ്യമാക്കുന്നുണ്ട്. അനാവശ്യമായ 66-ലധികം നിബന്ധനകൾ ഒഴിവാക്കിയത് നടപടികൾ കൂടുതൽ ലളിതമാക്കി.

വ്യവസായങ്ങൾക്കുള്ള ട്രേഡ് നെയിമുകൾ റിസർവ് ചെയ്യാനും ആവശ്യമായ സർക്കാർ അനുമതികൾ നേടാനും കൊമേഴ്സ്യൽ ലൈസൻസുകൾ കരസ്ഥമാക്കാനും ഇനി ഒന്നിലധികം ഓഫീസുകൾ ബന്ധപ്പെടേണ്ടതില്ല. ആയിരത്തിലധികം ബിസിനസ്സ് പ്രവർത്തനങ്ങളും എഴുപതിലേറെ സർക്കാർ-നിയന്ത്രണ ഏജൻസികളുടെ സേവനങ്ങളും ഈ സിംഗിൾ-വിൻഡോ സംവിധാനത്തിൽ ലഭ്യമാണ്. നിക്ഷേപത്തിനും താമസത്തിനും ജോലി ചെയ്യുന്നതിനും കഴിയുന്ന മികച്ച ന​ഗരമാക്കി ദുബായെ മാറ്റുക എന്ന 'D33' അജണ്ടയ്ക്ക് കരുത്തേകാൻ ഭാവിയിൽ നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി പ്ലാറ്റ്‌ഫോം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai has introduced simplified procedures to make starting a new business easier. The move is expected to support entrepreneurs, investors, and companies by reducing complexities in the business registration process.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us