ലെനിൻ കൊടുമുടി കീഴടക്കി 19കാരി; യുഎഇക്ക് ഇത് ചരിത്രം, കൊടുമുടി കീഴടക്കുന്ന ആദ്യ എമിറാത്തി

കിര്‍ഗിസ്ഥാനിലെ പാമിര്‍ മലനിരകളിലെ ലെനിന്‍ കൊടുമുടിയിലാണ് ഈ മാസം പതിനാറിന് ഫാത്തിമ യുഎഇ പതാക നാട്ടിയത്.

ലെനിൻ കൊടുമുടി കീഴടക്കി 19കാരി; യുഎഇക്ക് ഇത് ചരിത്രം, കൊടുമുടി കീഴടക്കുന്ന ആദ്യ എമിറാത്തി
dot image

7134 മീറ്റര്‍ ഉയരമുള്ള ലെനിന്‍ കൊടുമുടി കീഴടക്കി യുഎഇയിലെ 19കാരി. യുഎഇയിൽ നിന്നും ഈ കൊടുമുടി കീഴടക്കുന്ന ആദ്യത്തെ ആളാണ് ഫാത്തിമ അബ്ദുള്‍റഹ്‌മാന്‍ അല്‍ അവധി. യുഎഇ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ പെൺകുട്ടി. കിര്‍ഗിസ്ഥാനിലെ പാമിര്‍ മലനിരകളിലെ ലെനിന്‍ കൊടുമുടിയിലാണ് ഈ മാസം പതിനാറിന് ഫാത്തിമ യുഎഇ പതാക നാട്ടിയത്.

ഏഷ്യയിലെ പ്രധാനപ്പെട്ട പര്‍വ്വതങ്ങളില്‍ ഒന്നാണ് ലെനിന്‍. ഉയര്‍ന്ന കാലാവസ്ഥയും ഹിമപാതവും ഉള്ള സ്ഥലം എന്ന പ്രത്യേകതയും ലെനിന്‍ കൊടുമുടിക്ക് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഫാത്തിമ 5642 മീറ്റര്‍ ഉയരമുള്ള എല്‍ബ്രസ് പര്‍വ്വതം കീഴടക്കിയിരുന്നു. ഏകദേശം മൂന്നാഴ്ച നീണ്ടുനിന്ന പര്യടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. കാലാവസ്ഥ അനുകൂലമാകാനുള്ള ആദ്യ ഘട്ടം, കൊടുമുടിയിലേക്കുള്ള അവസാന ഘട്ടം എന്നിങ്ങനെയാണവ. ഏകദേശം 7000 മീറ്റര്‍ താണ്ടുന്നത് വരെ ഫാത്തിമ മറ്റ് ഓക്‌സിജന്‍ ഉപകരണങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല.

ഫാത്തിമ കീഴടക്കിയിട്ടുള്ള ഏറ്റവും വലിയ കൊടുമുടിയാണ് ഇത്. കൂടാതെ യുഎഇയിലെ പര്‍വ്വതാരോഹകരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഫാത്തിമ. കൊടുമുടി കീഴടക്കിയ ശേഷം ഫാത്തിമ യുഎഇ പതാക ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ആദ്യമായാണ് ലെനിൻ പര്‍വ്വതങ്ങളില്‍ യുഎഇ പതാക ഉയര്‍ത്തിക്കാട്ടുന്നത്.

ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് അതിയായ ആഗ്രഹം, പ്രതീക്ഷ, സഹിഷ്ണുത, നിരന്തരമായ പ്രയത്‌നം എന്നിവ വേണമെന്ന യുഇഎ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്‌യാന്റെ സന്ദേശവും ഫാത്തിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. തന്റെ ഈ നേട്ടം യുഎഇ പ്രസിഡന്റിനായി സമര്‍പ്പിക്കുന്നുവെന്ന് കൊടുമുടി കീഴടക്കിയതിന് പിന്നാലെ ഫാത്തിമ പറഞ്ഞു. ഏഴ് കൊടുമുടികളില്‍ നാല് കൊടുമുടികളാണ് ഇതുവരെ ഫാത്തിമ കയറിയത്. അതില്‍തന്നെ ഓക്‌സിജന്‍ സഹായ ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ 7000 മീറ്റര്‍ കീഴടക്കി എന്നതും ഫാത്തിമയുടെ വലിയ നേട്ടമാണ്.

Content Highlight: An Emirati girl has become the first from the UAE to summit Lenin Peak, marking a significant achievement in mountaineering and inspiring young adventurers

dot image
To advertise here,contact us
dot image