

ബഹ്‌റൈനിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ 'സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ' വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അദ്ല്യ ഓറ ആർട്സിൽ വെച്ച് നടന്നു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം 2025-26 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന നടപ്പിലാക്കിവരുന്ന കലാ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എംസി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
തുടർന്ന് രക്ഷാധികാരി എംസി പവിത്രന്റെ നിയന്ത്രണത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ ഭാരവാഹികളായി ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ട്രഷറർ ബിബിൻ മാടത്തേത്ത്, രക്ഷാധികാരി എം.സി. പവിത്രൻ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ബൈജു മലപ്പുറം, സലിം നമ്പ്രവളപ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിയായി ജയേഷ് താന്നിക്കൽ, ജോയിന്റ് ട്രഷററായി കാസിം പാടത്തായി, കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറിയായി മണിക്കുട്ടൻ, ജോയിന്റ് സെക്രട്ടറിയായി എബി തോമസ്, കലാവിഭാഗം സെക്രട്ടറിയായി മിനി റോയ്, ജോയിന്റ് സെക്രട്ടറിമാരായി ഡോ. അഞ്ചന വിനീഷ്, അഭി കൊല്ലം, മെമ്പർഷിപ്പ് സെക്രട്ടറിയായി വിനോദ് അരൂർ, അസിസ്റ്റന്റ് സെക്രട്ടറിയായി രാജേഷ് കുമാർ എന്നിവരാണ് മറ്റ് ചുമതലക്കാർ.
സ്പോർട്സ് സെക്രട്ടറിമാരായി സുനീഷ് കുമാർ, രഞ്ജിത്ത് കുരുവിള, ജോബ് സെൽ സെക്രട്ടറിയായി ജയ്സൺ വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറിയായി സിബി അടൂർ, പബ്ലിസിറ്റി & ഐ.ടി സെക്രട്ടറിയായി സുഭാഷ് തോമസ് അങ്ങാടിക്കൽ, ജോയിന്റ് സെക്രട്ടറിയായി ശ്രീജിത്ത് കുരീഞ്ഞാലിയോട്, നോർക്ക വിഭാഗം സെക്രട്ടറിയായി ഹുസൈൻ വയനാട്, അസിസ്റ്റന്റ് സെക്രട്ടറിയായി അബ്ദുൽ മൻഷീർ എന്നിവരെയും ചുമതലപ്പെടുത്തി.
മെഡിക്കൽ വിഭാഗം സെക്രട്ടറിയായി വിനോദ് ആറ്റിങ്ങൽ, ജോയിന്റ് സെക്രട്ടറിയായി അനിൽ രാഘവൻ, ലേഡീസ് വിങ് കോർഡിനേറ്ററായി മുബീന മൻഷീർ, ലേഡീസ് വിങ് പ്രസിഡന്റായി അഞ്ചു സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു. റോയി മാത്യു, ലാലു മണിമല, ഷൈജു റാം എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടത്തുവാൻ യോഗത്തിൽ തീരുമാനമായി.
ഈ അംഗീകാരം ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും ഭാവി തലമുറകൾക്കായി ഇതിന്റെ മികച്ച സാർവത്രിക മൂല്യം സംരക്ഷിക്കുമെന്നും അതോറിറ്റി ഉറപ്പുനൽകുന്നു. പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിര സന്ദർശക മാനേജ്മെന്റ്, വിപുലമായ അന്താരാഷ്ട്ര ശാസ്ത്ര സഹകരണം എന്നിവയിലൂടെ വാദി വുരായയുടെ സംരക്ഷണം വരുംദിവസങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഫുജൈറ പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനം.
Content Highlights: The Bahrain Seven Arts Cultural Forum has announced its newly elected office-bearers. The new leadership will oversee the forum's cultural initiatives and community programmes.