'ഞങ്ങളുദ്ദേശിച്ചത് അതല്ല!'; സ്‌പെയ്ൻ കിരീടമുയർത്തിയപ്പോൾ പുറം തിരഞ്ഞുനിന്ന സംഭവത്തിൽ ലിസാൻഡ്രോ

ലോകകപ്പ് ഫൈനലിൽ സ്പെയിനിന് കിരീടം ഏറ്റുവാങ്ങുന്ന അർജന്‍റീന താരങ്ങൾ പുറം തിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി ലിസാൻഡ്രോ മാർട്ടിനസ്

'ഞങ്ങളുദ്ദേശിച്ചത് അതല്ല!'; സ്‌പെയ്ൻ കിരീടമുയർത്തിയപ്പോൾ പുറം തിരഞ്ഞുനിന്ന സംഭവത്തിൽ ലിസാൻഡ്രോ
dot image

ലോകകപ്പ് ഫൈനലിൽ സ്പെയിനിന് കിരീടം ഏറ്റുവാങ്ങുന്ന അർജന്‍റീന താരങ്ങൾ പുറം തിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി ലിസാൻഡ്രോ മാർട്ടിനസ്. ചാമ്പ്യന്മാരായ സ്പെയിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും തങ്ങളെ പിന്തുണച്ച ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ആ നിമിഷത്തിൽ ചെയ്തതെന്നും മാർട്ടിനസ് വ്യക്തമാക്കി.

ഫൈനലിൽ പരാജയപ്പെട്ടിട്ടും അർജന്‍റീന ആരാധകർ സ്റ്റേഡിയത്തിൽ പാട്ടുപാടി ടീമിനെ ആവേശത്തോടെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷത്തിൽ നിരാശയിലായിരുന്ന ടീമിന് വലിയ കരുത്തായത് ആരാധകരുടെ ആ പിന്തുണ മാത്രമായിരുന്നുവെന്നും, അതാണ് അവരിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായതെന്നും മാർട്ടിനസ് പറഞ്ഞു.

ഫൈനൽ മത്സരത്തിന്‍രെ അവസാന വിസിലിന് പിന്നാലെ സ്പെയിൻ-അർജന്റീന താരങ്ങൾ തമ്മിൽ കളിക്കളത്തിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ, സ്പെയിനിന് ട്രോഫി കൈമാറുന്ന സമയത്ത് അർജന്‍റീന താരങ്ങൾ വേദിക്ക് പുറം തിരിഞ്ഞു നിന്നത് . ഇത് വലിയ വിമർശനത്തിന് കാരണമാകുകയും ചെയ്തിരുന്നു.

content highlights: lisandro martinez clarifies argentina back turning controversy

dot image
To advertise here,contact us
dot image