ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയെ നയിക്കും; ജഡേജ തിരച്ചെത്തി

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ 33-കാരനായ സാരാന്‍ശ് ജെയിന്‍, ആദ്യമത്സരം ഓഗസ്റ്റ് 15 മുതല്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയെ നയിക്കും; ജഡേജ തിരച്ചെത്തി
dot image

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക. നായകനായും കെ.എല്‍. രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓഗസ്റ്റ് ഏഴു മുതല്‍ കൊളംബോയില്‍ ഇന്ത്യ നാല് ദിവസത്തെ പരിശീലന മത്സരം കളിക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബിലും നടക്കും.

ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം. സമാനമായി സായ് സുദര്‍ശന്റെ പങ്കാളിത്തവും ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ക്ലിയറന്‍സിന് വിധേയമാണ്. പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റ് നഷ്ടമാകും. അദ്ദേഹത്തിന് പകരക്കാരനായി 33-കാരനായ സാരംഗ് ജെയിനിനെ ടീമില്‍ ഉള്‍പ്പെടുത്തി. സാരംഗ് ജെയിനിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ലഭിക്കുന്ന ആദ്യ വിളിയാണിത്.

അതേസമയം, 2026 മെയ് മാസത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സുഖം പ്രാപിച്ച് ടീമിലേക്ക് തിരിച്ചെത്തി. ജഡേജയുടെ തിരിച്ചുവരവ് ഇന്ത്യയുടെ സ്പിന്‍ നിരയ്ക്ക് കൂടുതല്‍ കരുത്തേകും. യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നിലവിലുള്ള ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (2025-27) സൈക്കിളിന്റെ ഭാഗമായിരിക്കും. ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളും നാല് തോല്‍വികളും ഒരു സമനിലയുമായി ഏഷ്യന്‍ വമ്പന്മാരായ ഇന്ത്യ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യയ്ക്ക് 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമാണുള്ളത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ [വിക്കറ്റ് കീപ്പര്‍], രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ശ് ജെയിന്‍.

content highlights: Shubman Gill to Lead India in Test Series Against Sri Lanka; Ravindra Jadeja Returns

dot image
To advertise here,contact us
dot image