റാസ് അൽ ഖൈമയിൽ ഫൈനൽ പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ 18കാരന് റോഡപകടത്തിൽ ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

സലീമിന്റെ സുഹൃത്ത് നിരവധി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്

റാസ് അൽ ഖൈമയിൽ ഫൈനൽ പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ 18കാരന് റോഡപകടത്തിൽ ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
dot image

റാസ് അല്‍ ഖൈമയില്‍ 18കാരന് റോഡപകടത്തിൽ ദാരുണാന്ത്യം. ഫൈനല്‍ പരീക്ഷ എഴുതാന്‍ വേണ്ടി സ്‌കൂളിലേക്ക് യാത്ര ചെയ്യവേയായിരുന്നു അപകടം. പെട്ടെന്ന് വന്ന ട്രക്ക് റോഡ് ക്രോസ് ചെയ്യവേയാണ് അപകടമുണ്ടായതെന്ന് മരിച്ച സലീം അല്‍ മസ്‌റൂയിയുടെ പിതാവ് അലി റാഷിദ് അല്‍ മസ്‌റൂയി പറയുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന പരീക്ഷയ്ക്കായി റാസ് അല്‍ ഖയ്മയിലേക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സലീം. സലീമിന്റെ കൂടെ ഒരു സുഹൃത്തുമുണ്ടായിരുന്നു. സുഹൃത്താണ് സലീമിന്റെ വാഹനം ഓടിച്ചത്. സലീമിന്റെ സുഹൃത്ത് നിരവധി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ സുഹൃത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സലീമിന് ബിരുദം ലഭിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പിതാവ് പറഞ്ഞു. തുടര്‍ന്ന് സര്‍വകലാശാലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ബിരുദദാന ചടങ്ങിനായി സലീം ഏറെ കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: An 18-year-old lost his life in a tragic road accident in Ras Al Khaimah, UAE

dot image
To advertise here,contact us
dot image