ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഒന്നും ചെയ്യരുത്: PMAY എംബ്ലം വിവാദത്തിൽ ഷാജിക്കെതിരെ ഒളിയമ്പുമായി അഷ്റഫലി

എൽഡിഎഫ് കാലത്ത് വീടുകളിൽ എംബ്ലം പതിക്കാൻ നിർദ്ദേശം നൽകിയിരുന്നെന്നും ടി പി അഷ്റഫ് അലി എംഎൽഎ ആരോപിച്ചു

ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഒന്നും ചെയ്യരുത്: PMAY എംബ്ലം വിവാദത്തിൽ ഷാജിക്കെതിരെ ഒളിയമ്പുമായി അഷ്റഫലി
dot image

തിരുവനന്തപുരം: PMAY പദ്ധതിയുമായി ബന്ധപ്പെട്ട എംബ്ലം വിവാദത്തിൽ കെ എം ഷാജിക്കെതിരെ ഒളിയമ്പുമായി മുസ്ലിം ലീഗ് എംഎൽഎ ടി പി അഷ്റഫലി. ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഒന്നും ചെയ്യരുത് എന്നാണ് അഭിപ്രായം എന്നായിരുന്നു ടി പി അഷ്റഫലി എംഎൽഎയുടെ നിയമസഭയിലെ പ്രതികരണം. മനുഷ്യൻ അഭിമാനത്തോടെ ജീവിക്കണമെന്ന വലിയൊരു രാഷ്ട്രീയ മുദ്രാവാക്യമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ് എന്നും ടി പി അഷ്റഫലി വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് വീടുകളിൽ എംബ്ലം പതിക്കാൻ നിർദ്ദേശം നൽകിയിരുന്നെന്നും മുസ്ലിം ലീ​ഗ് എംഎൽഎ ആരോപിച്ചു.

മനുഷ്യരുടെ അഭിമാനകരമായ ജീവിതത്തിന് മുകളിൽ എംബ്ലം പതിക്കാൻ ഉത്തരവിട്ടത് ആരാണെന്നും ടി പി അഷ്റഫലി ചോദിച്ചു. 'മുസ്ലിം ലീ​ഗ് വയനാട്ടിൽ വീട് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മുസ്ലിം ലീ​ഗ് ഉണ്ടാക്കി കൊടുത്ത വീടുകളിൽ ഞങ്ങളൊരു എംബ്ലവും പതിച്ചിട്ടില്ല. ഞങ്ങൾ അവിടെ ഒരു തരത്തിലുള്ള ഫോട്ടോയും വെച്ചിട്ടില്ല. ഒരു പേരും ഇട്ടിട്ടില്ല. ആ വീടുകളിൽ ആളുകൾ കയറി താമസിക്കുന്ന ദിവസങ്ങളിൽ ആരും അവിടേയ്ക്ക് പോകരുതെന്നായിരുന്നു ഞങ്ങളുടെ നേതാക്കൾ പറഞ്ഞത്. ആ മനുഷ്യർക്ക് സ്വകാര്യതയുണ്ട് ആ സ്വകാര്യതയെ മാനിക്കണം എന്നാണ് ഞങ്ങളുടെ നേതാക്കൾ പറഞ്ഞത്. ഞങ്ങൾ ആ രാഷ്ട്രീയത്തിൻ്റെ വക്താക്കളാണ്' എന്നും ടി അഷ്റഫലി നിയമസഭയിൽ പറഞ്ഞു.

നേരത്തെ വീടുകളിൽ പിഎംവൈഎയുടെ ഔദ്യോ​ഗിക ലോ​ഗോ പതിക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ നിലപാട് വിവാദമായിരുന്നു. എംബ്ലത്തിന്റെ പേരിൽ കേന്ദ്ര ഫണ്ട് മുടക്കേണ്ടതില്ലെന്നാണ് തദ്ദേശ വകുപ്പ് മന്ത്രികൂടിയായ മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജിയുടെ നിലപാട്. പ്രതികരണം വിവാ​ദമായതിന് പിന്നാലെ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ എം ഷാജി രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കെ എം ഷാജിയുടെ വിശദീകരണം. എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് പറഞ്ഞത്. പിഎംഎവൈയില്‍ നിര്‍മ്മിച്ച വീടുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഏതെങ്കിലും എംബ്ലം കാണിച്ചുതരാമോയെന്നും കെ എം ഷാജി ചോദിച്ചിരുന്നു. അനാവശ്യ വിവാദം ഉണ്ടാക്കി പാവങ്ങള്‍ക്ക് കിട്ടുന്ന വീട് കളയരുതെന്നും നരേന്ദ്രമോദിയുടെ ചിത്രമുള്ള ഒരു വീട് പോലും ഇല്ലെന്നും കെ എം ഷാജി വിശദീകരണത്തിൻ്റെ ഭാ​ഗമായി ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: Ashraf Ali has made an indirect remark against Shaji amid the PMAY emblem controversy, stating that nothing should be done to hurt self-respect. Read the latest updates and reactions.

dot image
To advertise here,contact us
dot image