രാജസ്ഥാനില്‍ 'മോദി മാസ്‌ക്' ധരിച്ചെത്തി മോഷണം; മൊബൈല്‍ കടയില്‍ നിന്ന് 5 ലക്ഷം വിലവരുന്ന ഫോണുകള്‍ കവര്‍ന്നു

പ്രധാന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് സംഘം കവര്‍ന്നത്

രാജസ്ഥാനില്‍ 'മോദി മാസ്‌ക്' ധരിച്ചെത്തി മോഷണം; മൊബൈല്‍ കടയില്‍ നിന്ന് 5 ലക്ഷം വിലവരുന്ന ഫോണുകള്‍ കവര്‍ന്നു
dot image

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുളള മാസ്‌ക് ധരിച്ച് മോഷണം. ഭില്‍വാര ജില്ലയിലെ കരേഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ മതേശ്വരി മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. 5 ലക്ഷം രൂപ വിലമതിക്കുന്ന നാല്‍പ്പതോളം സ്മാര്‍ട്ട് ഫോണുകളാണ് കളളന്‍ മോഷ്ടിച്ചത്. കളളന്മാരില്‍ ഒരാള്‍ മുഖം മറയ്ക്കാനായി നരേന്ദ്രമോദിയുടെ മുഖമുളള മുഖംമൂടി ധരിച്ചത് കടയ്ക്ക് മുന്നിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. കട തുറന്നപ്പോഴാണ് കടയുടമ ലക്ഷ്മണ്‍ സെന്‍ മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞത്.

ഇന്നലെ രാത്രിയായിരുന്നു സംഭവമുണ്ടായത്. കടയുടെ മേല്‍ക്കൂരയിലൂടെ അകത്തേക്ക് കടന്ന മോഷ്ടാക്കള്‍ പ്രധാന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് കവര്‍ന്നത്. ഉടന്‍ തന്നെ പൊലീസിനെ കടയുടമ വിവരമറിയിച്ചു. കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി തന്നെ നഗരത്തിലെ മറ്റൊരു മൊബൈല്‍ കടയിലും ഈ സംഘം മോഷണശ്രമം നടത്തിരുന്നു. അവിടത്തെ സിസിടിവിയിലും പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Content Highlights: In a bizarre heist in Rajasthan, a gang of thieves wearing Narendra Modi masks broke into a mobile shop and decamped with high-end smartphones worth over ₹5 lakh.

dot image
To advertise here,contact us
dot image