

യുഎഇ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ ചരിത്രത്തില്‍ മലയാളിയും. ഇത്തിഹാദ് റെയില്‍ അതിവേഗ ട്രെയിനുകളുടെ ആദ്യ ഇന്ത്യന്‍ ക്യപ്റ്റനായി പ്രവാസി മലയാളിയായ നിഷാദ്. ആലപ്പുഴ സ്വദേശിയാണ് നിഷാദ്. ചരിത്രമെഴുതി യുഎഇയുടെ ആദ്യ സ്വദേശി ക്യാപ്റ്റന്‍മാരായ ഇബ്രാഹിം അല്‍ ഹമ്മാദിക്കും സാറാ അല്‍ മസ്റൂയിക്കുമൊപ്പം ഇനി മലയാളി യുവാവ് നിഷാദും ഇത്തിഹാദ് റെയിലിന്റെ മുന്‍നിരയില്‍ ഉണ്ടാകും.
പന്ത്രണ്ട് വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തി ചെറുകിട കടകളില്‍ ക്യാഷറായും ഡെലിവറി ബോയിയായും ജോലി ചെയ്തുമാണ് നിഷാദ് തന്റെ പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് പാം ജുമൈറ മോണോറെയില്‍, ദുബായ് ട്രാം, ദുബായ് മെട്രോ എന്നിവിടങ്ങളില്‍ ഇന്‍സ്ട്രക്ടറായാണ് നിഷാദ് റെയില്‍വേ രംഗത്തേക്ക് കടന്നു വന്നത്. 2020ല്‍ ഇത്തിഹാദിലേക്കുള്ള ആദ്യ അപേക്ഷ സാങ്കേതിക പിഴവുകളാല്‍ നഷ്ടമായെങ്കിലും പിന്നീട് 2024 ല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആലപ്പുഴ സ്വദേശികളായ നൗഷാദിന്റെയും ഷീബയുടെയും മകനാണ് നിഷാദ്. നിഷാദിന് പിന്തുണയുമായി ഭാര്യ ഹിബ ഗഫൂറും മകന്‍ ഖലീഫ സായിദുമുണ്ട്. സഹോദരന്‍ റിന്‍ഷാദ് ഇത്തിഹാദ് റെയില്‍വേയുടെ ചരക്ക് ട്രെയിനില്‍ ലോക്കോ പൈലറ്റാണ്.
Content Highlights: Malayali expatriate Nishad has become the first Indian captain of Etihad Rail's high speed trains in the UAE. His appointment marks a notable milestone in the railway project's history and highlights the contribution of Indian professionals to the UAE's transport sector