യുഎഇയിൽ പുതിയ യാത്രായുഗം; 'ഇത്തിഹാദ് റെയിൽ' പാസഞ്ചർ സർവീസ് നാളെ മുതൽ ട്രാക്കിലേക്ക്!

യുഎഇ റെയിൽവേ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷത്തിന് സാക്ഷിയാകാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്

യുഎഇയിൽ പുതിയ യാത്രായുഗം; 'ഇത്തിഹാദ് റെയിൽ' പാസഞ്ചർ സർവീസ് നാളെ മുതൽ ട്രാക്കിലേക്ക്!
dot image

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ മുന്നേറ്റങ്ങളിലൊന്നായ 'ഇത്തിഹാദ് റെയിൽ' പാസഞ്ചർ ട്രെയിൻ സർവീസുകൾ നാളെ മുതൽ പൊതുജനങ്ങൾക്കായി ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ഫുജൈറയിൽ നിന്ന് ആരംഭിച്ച് അബുദാബി വരെയുള്ള സർവീസുകളാണ് നാളെ ട്രാക്കിലിറങ്ങുന്നത്. റോഡ് മാർഗ്ഗം മണിക്കൂറുകൾ എടുക്കുന്ന ഈ ദൂരം വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ വഴി യാത്രക്കാർക്ക് എത്തിച്ചേരാനാകും.

യുഎഇ റെയിൽവേ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷത്തിന് സാക്ഷിയാകാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അബുദാബിക്കും ഫുജൈറക്കും ഇടയിലുള്ള ഉദ്ഘാടന സർവീസുകൾക്കായി ഇതിനകം അയ്യായിരത്തോളം യാത്രക്കാരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. നാളെ ഓടാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മൂന്ന് സർവീസുകളിലെയും മുഴുവൻ ടിക്കറ്റുകളും മിനിറ്റുകൾക്കകം വിറ്റുതീർന്നു എന്നത് ഈ പദ്ധതിക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

യാത്രക്കാർക്ക് വീട്ടിലിരുന്ന് തന്നെ വളരെ എളുപ്പത്തിൽ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള സൌകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് വരും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മിൽ അതിവേഗം ബന്ധിപ്പിക്കുന്ന ഈ പാസഞ്ചർ സർവീസ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ തോതിൽ ഉപകാരപ്പെടും.

Content Highlights: The UAE's much-awaited Etihad Rail passenger service is scheduled to launch from tomorrow, marking a major milestone in the country's transport network. The new service is expected to improve inter-emirate connectivity, provide faster travel, and support sustainable mobility.

dot image
To advertise here,contact us
dot image