ഓർമ പോകുന്ന പോലെ, മുടി വെട്ടി, ഇവിടുന്ന് എഴുന്നേറ്റാൽ സുവിശേഷകയായി പോകാനാണ് ആഗ്രഹം; രേണു സുധി

ഇനി ഒരുപാട് കീമോ ഉണ്ട്. ഇവിടുന്ന് ദൈവം എഴുന്നേൽപ്പിച്ചു കഴിഞ്ഞാൽ എനിക്ക് കിട്ടുന്ന വർക്ക് സൈഡിൽ കൂടെ പോകും പക്ഷേ അതിലും മെയിൻ ആയിട്ട് ദൈവത്തിനു വേണ്ടി ജീവിക്കാൻ ആഗ്രഹമുണ്ട്.

ഓർമ പോകുന്ന പോലെ, മുടി വെട്ടി, ഇവിടുന്ന് എഴുന്നേറ്റാൽ സുവിശേഷകയായി പോകാനാണ് ആഗ്രഹം; രേണു സുധി
dot image

കാൻസർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തന്റെ രോഗവിവരവും ചികിത്സയുടെ വിവരങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ രേണു പങ്കുവെക്കാറുണ്ട്. കീമോയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ പറയുകയാണ് രേണു. രോഗമുക്തി നേടിയാൽ തനിക്ക് സുവിശേഷകയായി പോകാനാണ് ആഗ്രഹമെന്ന് പറയുകയാണ് രേണു. സ്വന്തം യൂട്യൂബ് ചാനലിൽ വീഡിയോ പങ്കിട്ടാണ് പ്രതികരണം.

'ഓർമ്മ പോകുന്നുണ്ട് അതെന്നാണെന്ന് എനിക്കറിയില്ല. തലയുടെ ഒരു സൈഡ് മരച്ചിരിക്കുയാണ്. വാ മുഴുവൻ കൈപ്പാണ് എന്റെ മുടിയെല്ലാം ഒരുമാതിരി പശ പോലെ ആയി. കെടലിലെ തൊലിയെല്ലാം പോയി തലയിലെ തൊലി പോയി അതുകൊണ്ടാണ് ഹെയർ കട്ട് ചെയ്തത്. എന്റെ ആഗ്രഹം ഇവിടുന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു മിഷണറി അല്ലെങ്കിൽ സുവിശേഷകയായിട്ട് പോകാനാണ്. ഇവിടുന്ന് ദൈവം എഴുന്നേൽപ്പിച്ചു കഴിഞ്ഞാൽ എനിക്ക് കിട്ടുന്ന വർക്ക് സൈഡിൽ കൂടെ പോകും പക്ഷേ അതിലും മെയിൻ ആയിട്ട് ദൈവത്തിനു വേണ്ടി ജീവിക്കാൻ ആഗ്രഹമുണ്ട്. നല്ല മനസ്സുകളുടെ സ്നേഹം ഉണ്ടെങ്കിൽ ഞാൻ മുന്നോട്ടു പോകും.

എനിക്ക് തീരെ വയ്യ എനിക്ക് പറ്റാത്ത അവസ്ഥയാണ് തല ഒന്നും നേരെ നിൽക്കുന്നില്ല എങ്കിൽ പോലും എന്റെ ഹെയർ കട്ട് ഞാൻ ചെയ്തു. കുറ്റപ്പെടുത്തുന്നവര് കുറ്റപ്പെടുത്തികൊണ്ടിരിക്കും പിന്നെ എനിക്ക് പറയാനുള്ളത് രാവിലെ എനിക്ക് ഹോസ്പിറ്റലിൽ പോണം ബ്ലഡ് കൗണ്ട് ഒക്കെ ചെക്ക് ചെയ്യുമ്പോൾ കുറച്ച് ഏറ്റക്കുറച്ചലുകള ഒക്കെ ഉണ്ട് പ്രാർത്ഥിക്കുക എല്ലാരും. ഒരുപാട് പേരു എന്നെ വിളിക്കുന്നുണ്ട് അവരുടെയൊക്കെ പ്രാർത്ഥന എൻറെ ജീവിതത്തെ വലിയൊരു സൗഖ്യം ദൈവം തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പലരും എന്നെ കാണാൻ വന്നു. പലരും എന്നെ കാണാൻ വന്നില്ല. അവരോടൊന്നും പരിഭവമില്ല കാണാൻ വന്നവരോട് നന്ദി മാത്രം. ഇനി ഒരുപാട് കീമോ ഉണ്ട് ഇതൊക്കെ എങ്ങനെ ഞാൻ മറികടക്കും എന്ന് എനിക്കറിയില്ല. ചില സമയം എല്ലാവരും പറയും രേണു സുധി ഭയങ്കര മനക്കരുത്തുള്ള കുട്ടിയാണ്.. സത്യമാണ് പക്ഷേ ശാരീരികമായിട്ട് രോഗം വന്നു കഴിഞ്ഞാൽ നമ്മൾ പെട്ടുപോകും,' രേണു സുധി പറഞ്ഞു.

Content Highlights:  Renu Sudhi has spoken emotionally about her ongoing battle with cancer, revealing that her biggest dream after recovery is to dedicate her life to becoming an evangelist. Her heartfelt statement has resonated with many, highlighting her faith, resilience, and hope as she continues her fight against the disease.

dot image
To advertise here,contact us
dot image