പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടത്തിൽ ബഹ്റൈൻ; കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടത്തിൽ ബഹ്റൈൻ; കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം
dot image

ബഹ്റൈനിൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര ഉപഭോഗരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മന്ത്രാലയം പുറത്തിറക്കിക്കഴിഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറാൻ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പുതിയ നിയമപ്രകാരം 57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളും പഴവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളും നിർമ്മിക്കാനോ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ ഇനി അനുവദിക്കില്ല. ഇവയ്ക്ക് പകരമായി 57 മൈക്രോണിൽ കൂടുതൽ കനമുള്ളതും പുനരുപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ, പൂർണ്ണമായും മണ്ണിൽ ലയിച്ചുചേരുന്ന ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ഉപയോഗിക്കാനാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, ചില അടിയന്തിര ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് ബാഗുകളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ബാഗുകൾ, ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ മാലിന്യ ബാഗുകൾ, മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രത്യേക പാക്കേജിങ് ബാഗുകൾ, കയറ്റുമതി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ എന്നിവയ്ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. നിലവിലുള്ള പ്ലാസ്റ്റിക് ബാഗുകളുടെ സ്റ്റോക്ക് തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായി വ്യാപാരികൾക്ക് ആവശ്യമായ സാവകാശവും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

Content Highlights: Bahrain has enacted new legislation to curb plastic pollution by introducing tighter controls on the use of plastic products. The move is aimed at promoting environmental sustainability, reducing waste, and encouraging the adoption of eco-friendly alternatives.

dot image
To advertise here,contact us
dot image