സൗദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി അന്തരിച്ചു

കടുത്ത വയറുവേദനയെയും ഛർദ്ദിയെയും തുടർന്ന് ഇദ്ദേഹത്തെ ഹഫർ അൽ ബാത്തീനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

സൗദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി അന്തരിച്ചു
dot image

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഹഫർ അൽ ബാത്തീനിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി മരിച്ചു. തെലങ്കാന സ്വദേശിയായ യൂസുഫ് മുഹമ്മദ് ആണ് അന്തരിച്ചത്. 46 വയസായിരുന്നു. ഹഫർ അൽ ബാത്തീനിലെ സനയ്യയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ദീർഘകാലമായി ജീവനക്കാരനായിരുന്നു അദ്ദേഹം.

കടുത്ത വയറുവേദനയെയും ഛർദ്ദിയെയും തുടർന്ന് ഇദ്ദേഹത്തെ ഹഫർ അൽ ബാത്തീനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സഫിയ ബീഗം, മക്കൾ: സിത്താര, മുഹമ്മദ് അഫാഖ്, ശിഫ ഫാത്തിമ, മുഹമ്മദ് അസാദ്.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് വിമാനമാർഗം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

Content Highlights: An Indian expatriate has died in Saudi Arabia, according to reports. Local authorities are handling the necessary legal and procedural formalities, while efforts are underway in coordination with family members regarding repatriation and further arrangements.

dot image
To advertise here,contact us
dot image