വേനൽ അവധിക്കാലം വരുന്നു, വ്യാജ റിസോർട്ട്-ട്രാവൽ ബുക്കിങ് തട്ടിപ്പുകളിൽ വീഴരുത്; ദുബായ് പൊലീസ്

താല്പര്യം പ്രകടിപ്പിക്കുന്നവരോട് ബുക്കിങ് അഡ്വാൻസായും ഇൻഷുറൻസ് തുകയായും പണം മുൻകൂറായി ആവശ്യപ്പെടും

വേനൽ അവധിക്കാലം വരുന്നു, വ്യാജ റിസോർട്ട്-ട്രാവൽ ബുക്കിങ് തട്ടിപ്പുകളിൽ വീഴരുത്; ദുബായ് പൊലീസ്
dot image

വേനൽക്കാല അവധിക്കാലം മുന്നിൽക്കണ്ട് ദുബായിൽ വ്യാജ റിസോർട്ട്-ട്രാവൽ ബുക്കിംഗ് തട്ടിപ്പുകൾ വ്യാപകം. ആകർഷകമായ ഓഫറുകളിൽ വീണുപോയ ഒരു ദുബായ് സ്വദേശിക്ക് നഷ്ടമായത് 8,000 ദിർഹം. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്.

യഥാർത്ഥ പ്രോപ്പർട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും മോഷ്ടിച്ച്, വിപണി നിരക്കിനേക്കാൾ പകുതിയിലധികം കുറഞ്ഞ വിലയ്ക്ക് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ബുക്കിങ് അഡ്വാൻസായും ഇൻഷുറൻസ് തുകയായും പണം മുൻകൂറായി ആവശ്യപ്പെടും. തുക കൈമാറിക്കഴിഞ്ഞാൽ ഫോൺ ഓഫാക്കി മുങ്ങുകയുമാണ് ഇവരുടെ രീതി. ആകർഷകമായ ഓഫറുകളിൽ വീണുപോയ ഒരു ദുബായ് സ്വദേശിക്ക് 8,000 ദിർഹം നഷ്ടമായതോടെയാണ് തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞത്.

സമാനമായി, വിമാന ടിക്കറ്റുകളിലും ഹോട്ടൽ പാക്കേജുകളിലും വൻ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്ത് വ്യാജ ട്രാവൽ വെബ്‌സൈറ്റുകൾ വഴിയും വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. നിരവധി പേർക്ക് പണം നഷ്ടമായതായി ദുബായ് പൊലീസ് സ്ഥിരീകരിച്ചു. യാത്രാ പാക്കേജുകളിലും സമാനമായ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. പ്രമുഖ ട്രാവൽ ഏജൻസികളുടെ ലോഗോകളും പേരും വ്യാജമായി നിർമ്മിച്ച് വിമാന ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്താണ് ഇവിടെ തട്ടിപ്പ് നടക്കുന്നത്. 'സീറ്റുകൾ പരിമിതമാണ്', 'ഓഫർ ഉടൻ അവസാനിക്കും' എന്ന രീതിയിൽ ഇരകളിൽ സമ്മർദ്ദം ചെലുത്തിയാണ് ഇവർ വേഗത്തിൽ പണം തട്ടിയെടുക്കുന്നത്.

നേരിട്ട് പോയി കണ്ട് ബോധ്യപ്പെടാതെ ആർക്കും പണം കൈമാറരുതെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ് നൽകി. അംഗീകൃത ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്തുക. സംശയാസ്പദമായ വെബ്‌സൈറ്റുകളെക്കുറിച്ച് പൊലീസിന്റെ 'ഇ-ക്രൈം'പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു.

Content Highlights: As the summer holiday season approaches, Dubai Police has issued a warning about fraudulent resort and travel booking schemes. Authorities advised travelers to book only through trusted platforms, verify accommodation details, and avoid making payments to unverified sources to prevent financial losses.

dot image
To advertise here,contact us
dot image