

വാഹന പ്രേമികൾക്ക് സന്തോഷവാർത്ത. ഇന്ത്യയിലെ പ്രധാന കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്, മാരുതി സുസുക്കി,ടാറ്റ മോട്ടോഴ്സ് എന്നിവർ ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ ഓഫറുകൾ പ്രഖ്യാച്ചിരിക്കുകയാണ്. ചില മോഡലുകൾക്ക് 2.15 ലക്ഷം വരെ ഉണ്ട് ഓഫറുകൾ. നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടുകൾക്ക് പുറമെ എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയും ഓഫറിന്റെ ഭാഗമായിരിക്കും.
മാരുതിയുടെ ഇൻവിക്ടോ എംപിവി 2.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മാരുതിയുടെ ഗ്രാൻഡ് വിറ്റാര, എക്സ്എൽ 6, ജിംനി, ബലേനോ എന്നിവയും ഡിസ്‌കൗണ്ട് നിരയിൽ ഉൾപ്പെടുന്നു, അതേസമയം ടാറ്റയുടെ നെക്‌സോൺ, കർവ്വ് എന്നിവ 55,000 രൂപയുടെ ഓഫറുകളിൽ മുന്നിലാണ്.കൂടാതെ ചില ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ്, പ്രോസസ്സിംഗ് ഫീസ് ഇളവ്, ഫോർക്ലോഷർ ചാർജ് ഒഴിവാക്കൽ തുടങ്ങിയ അധിക നേട്ടങ്ങളും ലഭിക്കാം.
ഓഫറുകളുടെ പ്രധാന ഹൈലൈറ്റുകൾ
കമ്പനികൾ നൽകുന്ന ഓഫറുകൾ
ടാറ്റ മോട്ടോഴ്സ്: നെക്സോൺ, ഹാരിയർ, സഫാരി, ടിയാഗോ, ടിഗോർ തുടങ്ങിയ മോഡലുകളിൽ ഓഫറുകൾ. ചില മോഡലുകളിൽ 55,000 വരെ ഡിസ്കൗണ്ട്
മാരുതി സുസുക്കി:വിവിധ മോഡലുകളിൽ ക്യാഷ് ഓഫറുകളും എക്സ്ചേഞ്ച് ബോണസും. ജനപ്രിയ മോഡലുകൾക്ക് പ്രത്യേക ഡീലുകൾ.
ഹ്യുണ്ടായ്: ഗ്രാൻഡ് i10 Nios, വെന്യൂ, ക്രെറ്റ എന്നിവ ഉൾപ്പെടെ വിവിധ മോഡലുകൾക്ക് ഓഫറുകൾ. സ്റ്റോക്ക് ക്ലിയറൻസ് അടിസ്ഥാനത്തിലുള്ള ഡിസ്കൗണ്ടുകളും ലഭ്യമാണ്.
ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്ന മറ്റൊരു വാഹനം ഹ്യുണ്ടായിയുടെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയായ ക്രെറ്റയ്ക്കാണ്. ചില വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 1.05 ലക്ഷം വരെ നേട്ടം ലഭിക്കും. സാധാരണയായി വലിയ ഓഫറുകൾ അപൂർവമായി മാത്രം ലഭിക്കുന്ന മോഡലായതിനാൽ കാർ വാങ്ങാൻ ആലോചിക്കുന്നവർക്ക് വലിയ അവസരമാണ്.
ഇന്ത്യൻ കാർ വിപണിയിൽ മത്സരം ശക്തമായ സാഹചര്യത്തിലാണ് കമ്പനികൾ ഈ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് എസ്‌യുവി വിഭാഗത്തിൽ കടുത്ത മത്സരമാണ് നിലവിലുള്ളത്. അതിനാൽ വിൽപ്പന വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുമാണ് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത്.
ഹ്യുണ്ടായ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ എല്ലാ ഓഫറുകളും 2026 ജൂൺ 30 വരെ ആണ് ഉണ്ടായിരിക്കുക. ഓഫറുകൾ നഗരത്തിനും ഡീലർഷിപ്പിനും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് മാറാം. അതിനാൽ വാഹനം ബുക്ക് ചെയ്യുന്നതിന് മുമ്പ് ഡീലർമാരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ പരിശോധിക്കണം.
Content Highlights: Car discounts June 2026: Hyundai, Maruti Suzuki and Tata Motors roll out offers worth up to Rs 2.15 Lakh