IND vs AFG: ആദ്യ ദിനം അവസാനിക്കുമ്പോൾ രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളുമായി ഇന്ത്യ

അർധസെഞ്ചുറിയുമായി നിൽക്കുന്ന ഋഷഭ് പന്തിനൊപ്പം ഗില്ലാണ് ക്രീസിൽ

IND vs AFG: ആദ്യ ദിനം അവസാനിക്കുമ്പോൾ രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളുമായി ഇന്ത്യ
dot image

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളുമായി ഇന്ത്യ മൂന്ന് വിക്കറ്റിന് 368. നായകൻ ശുഭ്മൻ ഗിൽ, ഓപണർ കെഎൽ രാഹുൽ എന്നിവരാണ് ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയത്. അതേസമയം, സായ് സുദർശൻ, ഋഷഭ് പന്ത് എന്നിവരാണ് അർധസെഞ്ചുറി നേടിയ രണ്ട് പേർ.

143 പന്തുകളിൽ നിന്ന് ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു നായകൻ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനം. പുറത്താകാതെ 103 റൺസായിരുന്നു ജിയിൽ അടിച്ചുകൂട്ടിയത്. അർധസെഞ്ചുറിയുമായി നിൽക്കുന്ന ഋഷഭ് പന്തിനൊപ്പം ഗില്ലാണ് ക്രീസിൽ. ഇന്ത്യയുടെ ഓപണർ കെഎൽ രാഹുലാണ് ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ മറ്റൊരു താരം. 164 പന്തിൽ 11 ബൗണ്ടറികൾ അടക്കം 100 റൺസ് നേടിയാണ് അഫ്ഗാനെതിരെ സെഞ്ചുറിയോടെ രാഹുൽ തിളങ്ങിയത്. എന്നാൽ, നൂറ് റൺസ് തികച്ച് നേരിട്ട തൊട്ടടുത്ത പന്തിൽ താരം പുറത്താവുകയും ചെയ്തു.

സായ് സുദർശനും ഋഷഭ് പന്തുമാണ് അർധസെഞ്ചുറിയോടെ തകർത്താടിയ താരങ്ങൾ. 104 പന്തിലായിരുന്നു സായ് സുദർശന്റെ അർധസെഞ്ചുറി നേട്ടം. പതിമൂന്ന് ബൗണ്ടറികളായിരുന്നു സായിയുടെ അർധസെഞ്ചുറി നേട്ടത്തിൽ ഉണ്ടായിരുന്നത്. 81 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 70 പന്തുകളിൽ നിന്നായിരുന്നു ഋഷഭ് പന്ത് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. 50 റൺസ് അടിച്ചുകൂട്ടിയ പന്ത് തന്നെയാണ് ഇപ്പോൾ ഗില്ലിനൊപ്പം ക്രീസിലുള്ളതും. മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് പന്തിന്റെ പ്രകടനത്തിൽ ഉള്ളത്.

Content highlight: IND vs AFG test day one India scores 368 3 Rahul Gill centuries

dot image
To advertise here,contact us
dot image