ഒരു കുഞ്ഞ് വേണമെന്ന് തോന്നുമ്പോൾ ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ചിന്തിക്കും, കല്യാണം സെറ്റാവില്ല; ദിവ്യ

എഗ്രിമെൻ്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ദമൊന്നുമില്ല

ഒരു കുഞ്ഞ് വേണമെന്ന് തോന്നുമ്പോൾ ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ചിന്തിക്കും, കല്യാണം സെറ്റാവില്ല; ദിവ്യ
dot image

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ഥത പുലർത്തുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ദിവ്യ പ്രഭ. ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച ദിവ്യ ഇന്ന് നിരവധി മലയാള സിനിമകളുടെ ഭാഗം ആണ്. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യ പ്രഭ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യ പ്രഭ പറയുന്നത്. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ധങ്ങളില്ലെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ പ്രഭയുടെ പ്രതികരണം.

"പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നു പോകുന്ന പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെൻ്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്.

സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്." ദിവ്യ പ്രഭ പറയുന്നു. ‘ഇൻഡിപെൻഡൻ്റ് ആയി ജീവിച്ചു ഞാൻ ശീലിച്ചു. എന്നാലും ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു കുഞ്ഞു വേണമെന്നു തോന്നുന്ന സമയത്ത് മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ,’ ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.

Content Highlights: Divya Prabha has spoken about her personal life, stating that she wishes to have a partner but is not comfortable with the idea of an arranged marriage. She emphasized personal choice and emotional compatibility in relationships over traditional matchmaking systems.

dot image
To advertise here,contact us
dot image