പെട്രോൾ വിലയിൽ വർദ്ധനവ്, ഡീസൽ വില കുറഞ്ഞു; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വരും.

പെട്രോൾ വിലയിൽ വർദ്ധനവ്, ഡീസൽ വില കുറഞ്ഞു; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
dot image

യുഎഇയിൽ ജൂൺ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണ്ണയ സമിതി പുറത്തുവിട്ട പുതിയ നിരക്കുകൾ പ്രകാരം, പെട്രോളിന് വില കൂടിയിട്ടുണ്ട്. എന്നാൽ ഡീസലിന് വില കുറഞ്ഞു. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വരും.

മേയ് മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ലിറ്ററിന് 28 മുതൽ 29 ഫിൽസ് വരെയാണ് വർധനവുണ്ടായിരിക്കുന്നത്. എന്നാൽ, ഡീസൽ വിലയിൽ ലിറ്ററിന് 36 ഫിൽസിന്റെ കുറവ് രേഖപ്പെടുത്തിയത് ചരക്കുനീക്ക മേഖലയ്ക്ക് വലിയ ആശ്വാസമാകും. ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ വിലയിരുത്തി എല്ലാ മാസവും അവസാനത്തോടെയാണ് സമിതി അടുത്ത മാസത്തെ നിരക്കുകൾ നിശ്ചയിക്കുന്നത്.

മേയ് മാസത്തിൽ സൂപ്പർ 98 പെട്രോളിന് 3.66 ദിർഹമായിരുന്നു വില. ജൂൺ മാസത്തിൽ ഈ വില 3.95 ദിർഹമായി ഉയർന്നു. 29 ഫിൽസിന്റെ വർദ്ധനവാണ് സൂപ്പർ പെട്രോളിന് ഉണ്ടായത്. സ്പെഷ്യൽ 95 പെട്രോളിന് 3.55 ദിർഹമായിരുന്നു മേയ് മാസത്തെ വില. ഇത് ജൂൺ മാസമായപ്പോൾ 3.83 ദിർഹമായി ഉയർന്നു. 28 ഫിൽസിന്റെ വർദ്ധനവാണ് ഈ വിഭാ​ഗം പെട്രോളിനുണ്ടായത്. ഇ-പ്ലസ് 91 പെട്രോളിന് 3.48 ദിർഹമായിരുന്നു മേയ് മാസത്തിലെ വില. അടുത്ത മാസം മുതൽ ഈ വിഭാ​ഗം പെട്രോളിന് 28 ഫിൽസ് അധികം നൽകണം. 3.76 ദിർഹമാണ് പുതുക്കിയ വില.

Also Read:

അടുത്ത മാസത്തെ ഡീസൽ വിലയിൽ കുറവുണ്ടായി. 4.69 ദിർഹമായിരുന്നു മേയ് മാസത്തെ ഡീസൽ വില. പുതുക്കിയ വിലയിൽ 36 ഫിൽസിന്റെ കുറവുണ്ടായിട്ടുണ്ട്. 4.33 ദിർഹമാണ് അടുത്ത മാസത്തിൽ ഇന്ധന വില.

Content Highlights: The UAE has announced fuel prices for June. Petrol rates have increased, while diesel prices have been reduced. Check the latest fuel price update and revised rates.

dot image
To advertise here,contact us
dot image