അപ്പോൾ എങ്ങനാ ആഘോഷം തുടങ്ങുവല്ലേ! വമ്പൻ റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ ഹാപ്പി; ഡേറ്റ് പുറത്ത്

നേരത്തെ അല്ലുവിൻ്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് സിനിമ പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്

അപ്പോൾ എങ്ങനാ ആഘോഷം തുടങ്ങുവല്ലേ! വമ്പൻ റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ ഹാപ്പി; ഡേറ്റ് പുറത്ത്
dot image

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു.
ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

ജൂൺ 12 ന് റീ റിലീസിന് ഒരുങ്ങുകയാണ് ഹാപ്പി. നിർമാതാവ് ഖാദർ ഹസൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 4k ഡോൾബി അറ്റ്മോസ്, 4k ഡിടിഎക്സ് എന്നീ ഫോർമാറ്റുകളിൽ സിനിമ പുറത്തിറങ്ങും. നേരത്തെ അല്ലുവിൻ്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് സിനിമ പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്.

2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.. വാർത്തപ്രചരണം: പി. ശിവപ്രസാദ്.

Content Highlights: The popular Allu Arjun starrer Happy is gearing up for a massive theatrical re-release. The announcement of the release date has sparked excitement among fans eager to relive the film’s memorable moments on the big screen.

dot image
To advertise here,contact us
dot image