ബലിപെരുന്നാൾ ആഘോഷം; യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തടവുകാർക്ക് മോചനം

മോചിതരാകുന്നവര്‍ക്ക് നിയമത്തെ ബഹുമാനിച്ച് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് റാസല്‍ഖൈമ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഹസന്‍ സയീദ് അല്‍ മഹിമദ് പറഞ്ഞു

ബലിപെരുന്നാൾ ആഘോഷം; യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തടവുകാർക്ക് മോചനം
dot image

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലെ തിരുത്തല്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം. റാസല്‍ ഖൈമയില്‍ 443 തടവുകാരെയാണ് മോചിപ്പിച്ചത്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെടുകയും എന്നാല്‍ മികച്ച പെരുമാറ്റത്തിലൂടെ സമൂഹത്തിലേക്ക് മടങ്ങിവരാന്‍ യോഗ്യത നേടുകയും ചെയ്ത 443 തടവുകാരെ മോചിപ്പിക്കാനാണ് റാസല്‍ഖൈമ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടത്.

മോചിതരാകുന്നവര്‍ക്ക് നിയമത്തെ ബഹുമാനിച്ച് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് റാസല്‍ഖൈമ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഹസന്‍ സയീദ് അല്‍ മഹിമദ് പറഞ്ഞു. പൊതു നിയമ സംവിധാനങ്ങള്‍ക്കും ജുഡീഷ്യറിക്കും നല്‍കുന്ന പിന്തുണയ്ക്ക് റാസല്‍ഖൈമ കിരീടാവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഉമ്മുല്‍ഖുവൈന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും പെരുന്നാള്‍ പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തടവുകാരുടെ കുടുംബങ്ങളില്‍ സന്തോഷം എത്തിക്കുന്നതിനും അവര്‍ക്ക് പുതിയൊരു ജീവിതം ആരംഭിക്കുന്നതിനുമാണ് ഭരണാധികാരിയുടെ ഈ മാനുഷിക നടപടി. മോചിപ്പിക്കപ്പെടുന്നവരുടെ പശ്ചാത്തലവും കൃത്യമായ മാനദണ്ഡങ്ങളും പരിശോധിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Content Highlights: Several Emirates in the UAE have ordered the release of prisoners ahead of Eid Al Adha celebrations. The move reflects the leadership’s humanitarian approach and offers selected inmates an opportunity to reunite with their families and restart their lives.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us