

ഔദ്യോഗിക പ്ലാറ്റ് ഫോം ആയ 'ദുബായ് നൗ' ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. 180 സര്‍ക്കാര്‍ സേവനങ്ങളാകും പുതിയതായി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുക. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ദുബൈ നൗ ആപ്പ് നവീകരിക്കുന്നത്. ഡിജിറ്റല്‍ ദുബായുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രത്യേക ബൂട്ട് ക്യാമ്പിലാണ് ഇത് സംബന്ധിച്ച തീരുമാനം കൊക്കൊണ്ടത്.
2027 ഫെബ്രുവരി അവസാനത്തോടെ പുതിയതായി 180 സേവനങ്ങള്‍ കൂടി ആപ്പ് വഴി ലഭ്യമാക്കാണ് തീരുമാനം. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരൊറ്റ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഡിജിറ്റല്‍ ഷെയേര്‍ഡ് ചാനല്‍സ് പദ്ധതി'യുടെ ഭാഗമായാണ് നടപടി. ആര്‍ടിഎ, ദുബായ് പൊലീസ്, ഹെല്‍ത്ത് അതോറിറ്റി, ദുബായ് കള്‍ച്ചര്‍, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ പ്രധാവ വകുപ്പുകളുടെ സേവനമാകും ആദ്യഘട്ടത്തില്‍ ലഭ്യമാവുക. പിന്നാലെ കൂടുതല്‍ വകുപ്പുകളും ആപ്പിന്റെ ഭാഗമാകും.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതല്‍ വ്യക്തവും ലളിതവുമായ രീതിയിലാകും പുതിയ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരസാങ്കേതിക രംഗത്ത് ആഗോളതലത്തില്‍ ദുബായുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പുതിയ ഡിജിറ്റല്‍ പരിഷ്‌ക്കരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: The Dubai Now app has rolled out new changes to improve the speed and efficiency of public services. The updated features are designed to simplify access to various government services and enhance user convenience through digital platforms.