റോഡ് നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ്; ശക്തമായ നടപടിയുണ്ടാകുമെന്ന് റാസല്‍ഖൈമ പൊലീസ്

റോഡ് സുരക്ഷാ കാമ്പെയ്ന്റെ ഭാഗമായാണ് റാസല്‍ഖൈമ പൊലീസ് ട്രാഫിക് അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പൊലീസ് പങ്കുവെച്ചത്

റോഡ് നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ്; ശക്തമായ നടപടിയുണ്ടാകുമെന്ന് റാസല്‍ഖൈമ പൊലീസ്
dot image

റോഡുകളില്‍ ലെയ്ന്‍ നിയമങ്ങള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി റാസല്‍ഖൈമ പൊലീസ്. കൃത്യമായ ലെയ്ന്‍ മാര്‍ക്കിംഗുകള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഒരു വാഹനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് പൊലിസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

റോഡ് സുരക്ഷാ കാമ്പെയ്ന്റെ ഭാഗമായാണ് റാസല്‍ഖൈമ പൊലീസ് ട്രാഫിക് അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പൊലീസ് പങ്കുവെച്ചത്. വ്യക്തമായ ഓവര്‍ഹെഡ് ദിശാസൂചന അടയാളങ്ങളുള്ള ഒരു പ്രധാന കവലയിലാണ് അപകടം നടന്നത്. മുന്നോട്ട് പോകാനും ഇടത്തോട്ടും വലത്തോട്ടും തിരിയാനും യു-ടേണ്‍ എടുക്കാനുമെല്ലാം ഇവിടെ പ്രത്യേക പാതകള്‍ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ കവലയില്‍വെച്ച് നേരെ പോകാന്‍ മാത്രമായി നിശ്ചയിച്ചിട്ടുള്ള ലെയ്‌നില്‍ കാത്തുനിന്ന ഒരു സെഡാന്‍ കാര്‍, വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടെന്ന് നിയമവിരുദ്ധമായി ഇടത്തേക്ക് തിരിയുകയായിരുന്നു. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ലെയ്ന്‍ മാറ്റങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നും പൊലിസ് ചൂണ്ടിക്കാണിക്കുന്നു.

റോഡുകളിലെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തിയും കവലകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ലെയ്ന്‍ മാര്‍ക്കിംഗുകള്‍ ശ്രദ്ധിക്കണമെന്ന് അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു. നേരെ പോകാനും തിരിയാനും നിശ്ചയിച്ചിട്ടുള്ള നിര്‍ബന്ധിത പാതകള്‍ കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്ക് എതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Content Highlights: Ras Al Khaimah Police has warned motorists against violating traffic regulations and engaging in reckless driving. Officials stated that strict inspections and legal measures will be enforced to ensure road safety and reduce accidents across the emirate.

dot image
To advertise here,contact us
dot image