ദുബായിലും ഷാർജയിലും നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾ; ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത്.

ദുബായിലും ഷാർജയിലും നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾ; ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും
dot image

ദുബായിലെയും ഷാര്‍ജയിലെയും നഴ്‌സറികളില്‍ നാളെ മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും നഴ്‌സറികള്‍ തുറക്കുക. മാളുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന നഴ്സറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകളിലെയും നഴ്സറികളിലെയും അധ്യാപകരും അനധ്യാപകരും ഇന്ന് മുതല്‍ നേരിട്ട് സ്‌കൂളുകളില്‍ എത്തിത്തുടങ്ങി.

സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുളള നടപടികളാണ് യുഎഇയില്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദുബായിലെ ഷാര്‍ജയിലെയും നഴ്‌സറികള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ ഒരുമിച്ച് എല്ലാ സ്ഥാപനങ്ങളും തുറക്കുന്നതിന് പകരം ഘട്ടം ഘട്ടമായിട്ടായിരിക്കും പ്രവര്‍ത്തനം പുനരാരംഭിക്കുക. സര്‍ക്കാര്‍ കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവര്‍ത്തിക്കുന്ന നഴ്സറികളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. മറ്റുള്ളവയ്ക്ക് നിലവിലുള്ള നിയമങ്ങള്‍ പാലിച്ച് ഹോം ബേസ്ഡ് ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ തുടരാം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന നഴ്‌സറികളിലെ അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന അധികൃതര്‍ വ്യക്തമാക്കി. ഇറാന്റെ ആക്രണങ്ങള്‍ക്ക് പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് രണ്ട് മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്പിങ് അവധിക്ക് ശേഷവും നീട്ടുകയായിരുന്നു.

Content Highlights: Educational institutions in Dubai and Sharjah are set to resume in-person classes from tomorrow, following a phased reopening plan.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us