ഒമാനില്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കേറ്റ മലയാളിക്ക് കൈത്താങ്ങായി പ്രവാസി അസോസിയഷന്‍

മസ്‌ക്കറ്റിലെ റൂവിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തിന് പിന്നാലെയാണ് തൃശൂര്‍ സ്വദേശി മോഹനനന്റെ ജീവിതം ദുരിത പൂര്‍ണമായി മാറിയത്.

ഒമാനില്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കേറ്റ മലയാളിക്ക് കൈത്താങ്ങായി പ്രവാസി അസോസിയഷന്‍
dot image

ഒമാനില്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളിക്ക് കൈത്താങ്ങായി പ്രവാസി അസോസിയഷന്‍. സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടിയിരുന്ന തൃശ്ശൂര്‍ സ്വദേശി മോഹനനെ വിദഗ്ധ ചികിക്കായി അസോസിയേഷന്‍ ഭാരവാഹിരളുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് അപകടത്തില്‍പ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യാതൊരു ഔദ്യോഗിക സംവിധാനവും നിലവിലില്ലാത്തത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ചൂണ്ടികാട്ടുന്നു.

മസ്‌ക്കറ്റിലെ റൂവിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തിന് പിന്നാലെയാണ് തൃശൂര്‍ സ്വദേശി മോഹനനന്റെ ജീവിതം ദുരിത പൂര്‍ണമായി മാറിയത്. സ്‌പൈനല്‍ കോഡില്‍ ഗുരുതരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തിന് ഒമാനിലെ ഉയര്‍ന്ന ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് എത്തിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ശ്രമിച്ചപ്പോള്‍ ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്ക് അവിടെയും പ്രതിസന്ധിയായി.

ഇതോടെയാണ് ഒമാന്‍ പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുന്നത്. സംഘടനയുടെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ 13 മണിക്കൂറുകള്‍ കൊണ്ട് വലിയ തുക സമാഹരിക്കുകയും മോഹനനെ നാട്ടിലെത്തിക്കുകയും ചെയ്തു. അതേസമയം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അപകടത്തില്‍പെടുന്ന പ്രവാസികളെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകായാണെന്ന് പ്രവാസി അസോസിഷേന്‍ ഭാരവാഹികള്‍ പറയുന്നു.

പ്രവാസികള്‍ക്ക് അപകടമോ ഗുരുതരമായ രോഗങ്ങളോ വരുമ്പോള്‍ വിവിധ സംഘടനകള്‍ മാത്രമാണ് സാഹായത്തിന് എത്താറുള്ളത്. ഇത്തരക്കാരെ നാട്ടിലേത്തിക്കുന്നതിനും തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നത് കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമാണ്.

റെസിഡന്‍ഷ്യല്‍ ഏരിയകളിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നത് നഗരത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുമെന്നും ആര്‍ടിഎ കണക്കുകൂട്ടുന്നു. ദുബായിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്ന നിരവധി വികസന പദ്ധതികളും ഇപ്പോള്‍ ആര്‍ടിഎയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Content Highlights: A Malayali who sustained serious injuries in an accident in Oman has received support from an expats association, highlighting strong community solidarity.

dot image
To advertise here,contact us
dot image