മാതാപിതാക്കളുടെ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ച് ന്യൂസിലന്‍ഡ്; വരുമാന പരിധി കൂട്ടി, പ്രവാസികളെ ബാധിക്കും

ന്യൂസിലാൻഡിലുള്ളവർക്ക് അവരുടെ മാതാപിതാക്കളെ അവിടേക്ക് കൊണ്ടുവരുന്നതിനുള്ള വിസ നടപടികളിലാണ്  സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. ഈ പുതിയ നിയമങ്ങൾ 2026 ഏപ്രിൽ 30 മുതൽ പ്രാബല്യത്തിൽ വരും.

മാതാപിതാക്കളുടെ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ച് ന്യൂസിലന്‍ഡ്; വരുമാന പരിധി കൂട്ടി, പ്രവാസികളെ ബാധിക്കും
dot image

ന്യൂസിലന്‍ഡിലുള്ളവര്‍ക്ക് അവരുടെ മാതാപിതാക്കളെ അവിടേക്ക് കൊണ്ടുവരുന്നതിനുള്ള വിസ നടപടികളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. വരുമാന പരിധി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. ഒരാള്‍ക്ക് തന്റെ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്ത് അവിടേക്ക് കൊണ്ടുവരണമെങ്കില്‍, അയാള്‍ക്ക് കൂടുതല്‍ വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. ന്യൂസിലന്‍ഡിലെ ശരാശരി വേതനത്തിലുണ്ടായ വര്‍ധനക്ക് അനുസരിച്ചാണ് ഈ മാറ്റം. പുതിയ നിയമങ്ങള്‍ ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.

new zealand visa

ഏതൊക്കെ വിസകളെ ബാധിക്കും?

  • പാരന്റ് കാറ്റഗറി റസിഡന്റ് വിസ:  മാതാപിതാക്കൾക്ക് അവിടെ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന വിസയാണ് ഇത്.
  • പാരന്റ് ബൂസ്റ്റ് വിസിറ്റർ വിസ:  മാതാപിതാക്കൾക്ക് സന്ദർശകർ എന്ന നിലയിൽ കൂടുതൽ കാലം നിൽക്കാൻ അനുമതി നൽകുന്ന പുതിയ തരം വിസയാണ് ഇത്.
  •  പസഫിക് മേഖലയിലുള്ള ചില രാജ്യങ്ങൾക്കായുള്ള പ്രത്യേക വിസ വിഭാഗങ്ങളെയും ഇത് ബാധിക്കും.

സ്പോൺസർഷിപ്പ് നിബന്ധനകൾ

മാതാപിതാക്കളെ കൊണ്ടുവരുന്ന മക്കൾക്ക് അവരെ സാമ്പത്തികമായി സംരക്ഷിക്കാൻ ആവശ്യമായ ശേഷിയുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ വരുമാന പരിധി ഉയർത്തുന്നത്. വരുമാനം നിശ്ചിത തുകയിൽ താഴെയാണെങ്കിൽ ഇനി മുതൽ സ്പോൺസർ ചെയ്യാൻ കഴിയില്ല.

സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് തങ്ങളുടെ മാതാപിതാക്കളെ അവിടേക്ക് സ്ഥിരമായി കൊണ്ടുവരുന്നത് ഇനി കൂടുതൽ പ്രയാസകരമാകും. പുതിയ വരുമാന പരിധിയിലേക്ക് എത്താൻ പലർക്കും സാധിച്ചെന്ന് വരില്ല. കുട്ടികളെ നോക്കാൻ നാട്ടിൽനിന്ന് മാതാപിതാക്കളെ ന്യൂസിലൻഡിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്കും ഈ നിയമം തിരിച്ചടിയാകും.

നിലവിലെ വരുമാന പരിധിയില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഏപ്രില്‍ 30ന് മുന്‍പായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ വരുമാന വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അവിടുത്തെ മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയാകും.

Content Highlights: Planning to sponsor your parents to New Zealand? New rules coming April 30 increase income requirements for Parent Category Resident and Visitor visas. Find out how this affects you

dot image
To advertise here,contact us
dot image