

ഐ പി എൽ 2026 റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് കുഞ്ഞൻ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായി.
നാലോവറിൽ 24 റൺസിന് നാല് വിക്കറ്റെടുത്ത റാസിഖ് സലാമും നാലോവറിൽ 27 റൺസിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറുമാണ് ലഖ്‌നൗവിനെ തകർത്തത്. ലഖ്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് 40 റൺസും ആയുഷ് ബദോനി 38 റൺസും മുകുൾ ചൗധരി 39 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.
റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഇംപാക്ട് പ്ലേയറായി എത്തും.
Content Highlights:lsg-vs-rcb-bhuvi-rasikh-bowling-performance-low-total