പശ്ചിമേഷ്യൻ സംഘർഷങ്ങൾ കുറയ്ക്കുക ലക്ഷ്യം; യുഎഇയും ഇറാനും ചർച്ച നടത്തി

മേഖലയിലെ നിലവിലെ സാഹചര്യവും സുരക്ഷാ പ്രശ്‌നങ്ങളും ഇരുവരും വിലയിരുത്തി

പശ്ചിമേഷ്യൻ സംഘർഷങ്ങൾ കുറയ്ക്കുക ലക്ഷ്യം; യുഎഇയും ഇറാനും ചർച്ച നടത്തി
dot image

പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി സുപ്രധാന ചര്‍ച്ച നടത്തി യുഎഇയും ഇറാനും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബഫും തമ്മിലാണ് ടെലഫോണില്‍ ചര്‍ച്ച നടത്തിയത്.

മേഖലയിലെ നിലവിലെ സാഹചര്യവും സുരക്ഷാ പ്രശ്‌നങ്ങളും ഇരുവരും വിലയിരുത്തി. സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സ്ഥിരമായ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. ഇതിന് വേണ്ടി സ്വീകരിക്കേണ്ട വിവിധ മാര്‍ഗങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇരുവരും പങ്കുവെച്ചു.

യുഎഇയും ഇറാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി കൂട്ടായ ശ്രമങ്ങള്‍ തുടരേണ്ടതിന്റെ പ്രാധാന്യവും ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി.

Content Highlights: United Arab Emirates and Iran have held talks to reduce tensions in West Asia, focusing on peace and regional stability.

dot image
To advertise here,contact us
dot image