സൗദിയിൽ അന്തരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നടന്നു

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

സൗദിയിൽ അന്തരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നടന്നു
dot image

സൗദി അറേബ്യയിലെ ജിസാനിൽ അന്തരിച്ച മലയാളി നഴ്സ് ഷേർളി ഡേവിഡ് ജേക്കബിന് (34) ജന്മനാട് വിടചൊല്ലി. പത്തനംതിട്ട റാന്നി നെല്ലിക്കമൺ സ്വദേശിനിയായ ഷേർളിയുടെ സംസ്കാര ചടങ്ങുകൾ റാന്നി കര്യംപ്ലാവ് ഏഴോലി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടന്നു.

ജിസാൻ അബു അരിഷ് ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ കഴിഞ്ഞ ഒമ്പത് വർഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഷേർളി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മാർച്ച് 22-നാണ് അന്ത്യം സംഭവിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളുടെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം അത്യാലിലെ സ്വന്തം ഭവനത്തിൽ ശുശ്രൂഷകൾ നടന്നു. തുടർന്ന് 11.30-ഓടെ സെമിത്തേരിയിൽ സംസ്കാരം നടത്തി.

Content Highlights: The funeral of a Malayali nurse who died in Saudi Arabia has been conducted, attended by relatives and members of the expatriate community.

dot image
To advertise here,contact us
dot image