ഗതാഗത മേഖലയിൽ വലിയ മാറ്റവുമായി ദുബായ് ആർടിഎ; വിവിധ ജനവാസ കേന്ദ്രങ്ങളിലെ റോഡ് നവീകരണം പൂര്‍ത്തിയാക്കി

താമസക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതി

ഗതാഗത മേഖലയിൽ വലിയ മാറ്റവുമായി ദുബായ് ആർടിഎ; വിവിധ ജനവാസ കേന്ദ്രങ്ങളിലെ റോഡ് നവീകരണം പൂര്‍ത്തിയാക്കി
dot image

ദുബായിലെ ഗതാഗത മേഖലയില്‍ പുതിയ ചുവടുവെയ്പ്പുമായി റോഡ്‌സ് ആന്റ് ട്രാന്‍പോര്‍ട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായി 18 ജനവാസ കേന്ദ്രങ്ങളിലെ റോഡ് പദ്ധതികളുടെ നവീകരണം ആര്‍ടിഎ പൂര്‍ത്തിയാക്കി. പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഈ മേഖലയിലെ യാത്രാസമയം വലിയ തോതില്‍ കുറക്കാനാകും. താമസക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതിയെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി.

ദുബായിലെ ജനവാസ മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്നു വന്ന നവീകരണ പദ്ധിയാണ് ആര്‍ടിഎ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗരത്തിലെ 18 പ്രമുഖ കേന്ദ്രങ്ങളിലായി 13 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് ശൃംഖലയാണ് ഗാതാഗതത്തിനായി സജ്ജമാക്കിയത്.

പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഈ മേഖലകളിലെ യാത്രാസമയത്തില്‍ 40 ശതമാനം വരെ കുറവുണ്ടാകുമെന്ന് ആര്‍ടിഎ അറിയിച്ചു. പുതിയ റോഡ് കണക്ഷനുകള്‍, താമസസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള വാഹന യാത്രയും കൂടുതല്‍ സുഗമമാകും. മേഖലയിലെ കൂടുതല്‍ റോഡുകള്‍ വനീകരിച്ചതും വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കാന്‍ സഹായിക്കും.

പാര്‍ക്കിംഗ് സൗകര്യങ്ങള്‍, നടപ്പാതകള്‍, അത്യാധുനിക തെരുവ് വിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നവീകരിച്ചു. അല്‍ ഖവാനീജ് 1, അല്‍ ബര്‍ഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സബീല്‍ 1, അല്‍ റാഷിദിയ, മുഹൈസിന 1 തുടങ്ങി വിവിധ മേഖലകളെ താമസക്കാര്‍ക്കാണ് പുതിയ റോഡ് വികസന പദ്ധതിയുടെ പ്രയേജനം ലഭിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കാനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.

റെസിഡന്‍ഷ്യല്‍ ഏരിയകളിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നത് നഗരത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുമെന്നും ആര്‍ടിഎ കണക്കുകൂട്ടുന്നു. ദുബായിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്ന നിരവധി വികസന പദ്ധതികളും ഇപ്പോള്‍ ആര്‍ടിഎയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Content Highlights: Dubai Roads and Transport Authority has completed road improvement works in several residential zones, bringing major improvements to the transport sector.

dot image
To advertise here,contact us
dot image