

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ചിത്രം ഒരുക്കാന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായ മോഹിനിയാട്ടത്തിന്റെ സംവിധായകന്‍ കൃഷ്ണദാസ് മുരളി. ഇപ്പോള്‍ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന 'മോഹിനിയാട്ടം' എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിലൂടെയാണ് കൃഷ്ണദാസ് മുരളി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
2024 ല്‍ റിലീസ് ചെയ്ത 'ഭരതനാട്യം' എന്ന ആദ്യ ചിത്രം രചിച്ചതും കൃഷ്ണദാസ് മുരളി ആണ്. അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കാന്‍ പോകുന്നത്.
ശ്രീ ഗോകുലം മൂവീസ്-കൃഷ്ണദാസ് മുരളി ടീമിന്റെ ഈ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ വാഴ 2 ഒരുക്കിയ സംവിധായകന്‍ സവിന്‍ സാ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നത്.
ജയസൂര്യ നായകനായ കത്തനാര്‍, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലര്‍, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്‍, മോഹന്‍ലാല്‍-വിഷ്ണു മോഹന്‍ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
Content Highlights: Gokulam Movies with a new film from the director of 'Mohiniyattam'