മനുഷ്യർ മാത്രം സ്റ്റൈൽ ആയി നടന്ന മതിയോ? നമ്മുടെ ഓമന മൃഗങ്ങൾക്കും വേണ്ടേ കുറച്ച്‌ സ്റ്റൈലൊക്കെ!

ലക്ഷങ്ങൾ വിലയുള്ള ലൂയി വിറ്റോൺ ബാഗുകളും ഗൂച്ചി കോളറുകളും; ആഡംബരത്തിന്റെ പുത്തൻ ലോകത്തേക്ക് വളർത്തുമൃഗങ്ങളും

മനുഷ്യർ മാത്രം സ്റ്റൈൽ ആയി നടന്ന മതിയോ? നമ്മുടെ ഓമന മൃഗങ്ങൾക്കും വേണ്ടേ കുറച്ച്‌ സ്റ്റൈലൊക്കെ!
dot image

ഫാഷൻ ഒരു പാഷനായി മാറുന്ന കാലമാണിപ്പോൾ. നന്നായി സ്റ്റൈൽ ആയി നടക്കുക എന്നതിനപ്പുറം ഒരു വ്യക്തിയെ കുറിച്ചുള്ള പല കാര്യങ്ങളും അവർ മുന്നോട്ട് വെക്കുന്ന സ്റ്റൈലിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ വിഷയം മനുഷ്യരുടെ ഫാഷൻ അല്ലട്ടോ. വളർത്തു മൃഗങ്ങളുടെ ഫാഷൻ ആണ്. പ്രത്യേകിച്ച് മനുഷ്യരോട് ഏറെ ഇണക്കം കാണിക്കുന്ന നായയും പൂച്ചയുമെല്ലാം ഫാഷൻ ലോകത്തെ താരങ്ങളായി മാറുന്ന ഒരു കാഴ്ച.

Pet parent

കേവലം ഒരു നായയെ വളർത്തുക അല്ലെങ്കിൽ പൂച്ചയെ വളർത്തുക എന്നതിലുപരി അവയെ നന്നായി വളർത്തുക, സ്റ്റൈലായി നടത്തുക എന്നൊക്കെയായി മൃഗപരിപാലത്തിന്റെ നിർവചനങ്ങൾ. എന്തിന് തങ്ങളുടെ കാലശേഷം സമ്പാദ്യം മുഴുവൻ വളർത്തുമൃഗങ്ങളുടെ പേരിൽ എഴുതിവെക്കുന്ന രീതി വരെ വിദേശ രാജ്യങ്ങളിൽ കുറച്ച്‌ കാലം മുന്നേ തന്നെ നിലവിൽ വന്നിരുന്നു. അപ്പോൾ പിന്നെ ഇവർക്ക് കുറച്ച്‌ സ്റ്റൈൽ ഒക്കെ ആകാം അല്ലേ!

വളർത്തുമൃഗങ്ങളെ സ്റ്റൈലാക്കാൻ പ്രമുഖ ബ്രാൻഡിംഗ് കമ്പനികളായ ലൂയി വിറ്റോൺ, ഇറ്റാലിയൻ ഫാഷൻ ലോകം കീഴടക്കിയ ഗൂച്ചി തുടങ്ങിയവ, ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വളർത്തുമൃഗങ്ങൾക്ക് വേണ്ടിയുള്ള പെറ്റ് കാരിയർ, പെറ്റ് കോളർ, ഭക്ഷണം കഴിക്കുന്നതിനുള്ള ബൗൾ, എംബ്രോയിഡറി ചെയ്ത ക്രെസ്റ്റുകൾ, ലെറ്റർമാൻ ജാക്കറ്റുകൾ, റിബണുകൾ, പെർഫ്യൂമുകൾ തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങളാണ് പ്രമുഖ ബ്രാൻഡിംഗ് കമ്പനികൾ പുറത്തിറക്കുന്നത്. അധികം കേട്ടുകേൾവി ഇല്ലെങ്കിലും ഇതെല്ലാം യാഥാർഥ്യമാണ്. ഇത്തരം സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ വിപണി മൂല്യം ചെറുതൊന്നുമല്ല.

Cat carrier

വളർത്തുമൃഗങ്ങളും പെറ്റ് പാരന്റ്സും
വിദേശ രാജ്യങ്ങളിൽ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥരെ വിളിക്കുന്നത് പെറ്റ് പേരന്റ് (pet parent) എന്നാണ്. ഈ പേര് വെറുതെ കിട്ടിയതൊന്നുമല്ല. സ്വന്തം മക്കളെ നോക്കുന്നപോലെയാണ് വളർത്തുമൃഗങ്ങളെ ഇവർ പരിപാലിക്കുന്നത്. സ്വന്തം മക്കളെ ഒരു കുറവും കൂടാതെ വളർത്തണം എന്നാഗ്രഹിക്കുന്ന ഒരു ശരാശരി മാതാപിതാക്കളുടെ മനസ്സാണ് പെറ്റ് പേരന്റ്സിൽ (pet parents) കാണാൻ കഴിയുക. അതുകൊണ്ടുതന്നെ തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് നല്ല ഭക്ഷണത്തിനൊപ്പം ബ്രാൻഡഡ് വസ്തുക്കളും ഇവർ വാങ്ങിച്ചു നല്കുന്നു. ഒപ്പം സ്റ്റൈലാക്കി നടത്താനും മറക്കാറില്ല. അതുകൊണ്ടാണ് പ്രമുഖ ബ്രാൻഡിംഗ് കമ്പനികൾ വരെ വളർത്തുമൃഗങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിരിക്കുന്നത്. ഇനി ഇന്നത്തെ pet parents അവരുടെ വളർത്തുമൃഗങ്ങൾക്ക് വാങ്ങിച്ചു നല്കുന്ന ചില ബ്രാൻഡഡ് സാധനങ്ങളും അവയുടെ വിലയും ഒന്ന് പരിശോധിച്ചാലോ?

ലൂയി വിറ്റോൺ
പ്രമുഖ ബ്രാൻഡിംഗ് കമ്പനിയായ ലൂയി വിറ്റോൺ യാത്രകൾക്ക് ഉപകരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പേരുകേട്ടതാണ്. ഏറെനാൾ ഈട് നിൽക്കുന്നതുകൊണ്ട് വിലയിൽ ഒരു കുറവും പ്രതീക്ഷിക്കേണ്ട. അങ്ങനെ branded high quality products മാത്രം നിർമ്മിക്കുന്ന ലൂയി വിറ്റോൺ വളർത്തുമൃഗങ്ങൾക്കുള്ള വസ്തുക്കൾ നിർമ്മിക്കുമ്പോൾ എന്തായിരിക്കും വില?

Louis Vuitton
Louis Vuitton Dog Carrier

ലൂയി വിറ്റോണിന്റെ മാത്രം പ്രത്യേകതയായ മോണോഗ്രാം ക്യാൻവാസിൽ (monogram canvas) നിർമിച്ച dog carrier ബാഗുകൾക്ക് വില വരുന്നത് ഏകദേശം 3,20,000 രൂപയാണ്. നായക്ക് ശ്വസിക്കാൻ ventilation സൗകര്യം, യാത്രയിൽ സ്വസ്ഥമായി ഇരിക്കാനുള്ള മൃദുവായ പ്രതലം എല്ലാം ഈ ഡോഗ് കാരിയറിന്റെ പ്രത്യേകതകളാണ്. വളർത്തുമൃഗങ്ങളുമായി ഒരുമിച്ചുള്ള യാത്രയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ലൂയി വിറ്റോണിന്റെ മറ്റ് രണ്ട് carriers ആണ് Pooch Bag, Kennel Trunk എന്നിവ. ലൂയി വിറ്റോണിന്റെ Pooch Bag, വിപണിയിൽ ഏകദേശം 4,54,000 രൂപക്കാണ് വിറ്റഴിക്കുന്നത്. Kennel Trunkന് വില ഏകദേശം 50,00,000 രൂപയും. മനുഷ്യരെ പോലെ വളർത്തുമൃഗങ്ങളെയും customers എന്ന നിലയിൽ തന്നെയാണ് ലൂയി വിറ്റോൺ കാണുന്നതെന്ന് ചുരുക്കം.

ഗൂച്ചി
ലൂയി വിറ്റോൺ കൂടുതലും നിർമ്മിക്കുന്നത് carrier ബാഗുകൾ ആണെങ്കിൽ ഇറ്റാലിയൻ ഫാഷൻ ലോകം കീഴടക്കിയ ഗൂച്ചിയുടെ ഉൽപ്പന്നങ്ങൾ കൂടുതലും വളർത്തുമൃഗങ്ങൾക്കുള്ള കോളർ (കഴുത്തിൽ ധരിക്കുന്ന ബാൻഡ്), ലീഷ് (ബാൻഡിനോട് ചേർന്നുള്ള വള്ളി), ഹാർനെസ് (വളർത്തുമൃഗത്തിന്റെ ശരീരത്തിൽ ധരിപ്പിക്കുന്നത്) എന്നിവയാണ്. വളർത്തുമൃഗങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടാത്ത രീതിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. വെബ് സ്ട്രൈപ്പ് ക്യാൻവാസിൽ നിർമിച്ച ഗൂച്ചിയുടെ പെറ്റ് കോളറിന്റെ വില ഏകദേശം 31,500 രൂപയാണ്. കോളറുകൾക്കും ലീഷുകൾക്കും പുറമേ വളർത്തുമൃഗങ്ങൾക്കുള്ള ബൗളുകളും വസ്ത്രങ്ങളും കാരിയർ ബാഗുകളും ഗൂച്ചി നിർമിക്കുന്നുണ്ട്.

Gucci
Gucci Collar

ഗോയാർഡ്
പാരീസ് നഗരത്തിന്റെ ഫാഷൻ ആഡംബരത്തിന്റെ പര്യായമാണ് ഗോയാർഡ് എന്ന ബ്രാൻഡ്. ഷെവ്റോൺ ഗോയാർഡിൻ ക്യാൻവാസിൽ ഹാൻഡ് പൈന്റഡായി നിർമിക്കുന്ന കാരിയർ ബാഗുകൾക്ക് ഏറെ ഡിമാൻഡാണ് ഉള്ളത്. ഗോയാർഡിന്റെ customers ലിസ്റ്റിൽ വളർത്തുമൃഗങ്ങളും ഉൾപ്പെടുന്നു. ഗോയാർഡിന്റെ വോൾട്ടിഗർ കാരിയറിന് ഏകദേശം 1,72,000 രൂപയാണ്. അതേസമയം ഗോയാർഡിന്റെ തന്നെ ഹാർഡി കാരിയറിന് വില വരുന്നത് 1,60,000 രൂപ മുതൽ 2,75,000 രൂപ വരെയാണ്. വളർത്തുമൃഗങ്ങൾക്ക് സുഖപ്രദമായ യാത്രക്കും മറ്റുമായി കസ്റ്റമൈസിഡായി ഗോയാർഡ് ഉല്പന്നങ്ങൾ നിർമിച്ചുനൽകുന്നുമുണ്ട്.

Goyard
Goyard

ഈ ബ്രാൻഡുകൾക്ക് പുറമെ ഹെർമിസ്, പ്രാദ, വെർസേസ്, ടിഫാനി ആൻഡ് കോ തുടങ്ങിയവയും വളർത്തുമൃഗങ്ങളെ കസ്റ്റമേഴ്‌സായി പരിഗണിക്കുകയും ഇവക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ നിർമിക്കുകയും ചെയ്യുന്നുണ്ട്.

വേറെയും ഫാഷനുകൾ
ഇനിയും അവസാനിക്കുന്നില്ല വളർത്തുമൃഗങ്ങളും പെറ്റ് പേരെന്റ്സും ഫാഷനും തമ്മിലുള്ള ബന്ധം. കാരിയറുകൾക്കും കോളറുകൾക്കും അപ്പുറം വളർത്തുമൃഗങ്ങളുടെ luxury life വിളിച്ചോതുന്ന ലിസ്റ്റുകൾ ഇനിയുമുണ്ട്. Luxury കൂടുകളും ബൗളുകളും മറ്റും കേട്ടുകേൾവി ഉണ്ടെങ്കിലും ഞെട്ടിക്കുന്ന മറ്റ് പല സൗകര്യങ്ങളും പെറ്റ് പേരെന്റ്സ് വളർത്തുമൃഗങ്ങൾക്കായി ഒരുക്കുന്നുണ്ട്. വളർത്തുമൃഗങ്ങൾക്ക് പ്രത്യേകമായ ബെഡ്, പെർഫ്യൂമുകൾ, സ്പാകൾ, പാർക്കുകൾ തുടങ്ങിയവ ഇന്ന് സജ്ജീവമാണ്. പെറ്റ് സ്പാകളെ കുറിച്ചുള്ള വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ലോകം ഏറ്റെടുത്തിട്ടുള്ളത്. വളർത്തുമൃഗങ്ങളെ കുളിപ്പിക്കുക, രോമം ഭംഗിയായി ട്രിം ചെയ്ത് സെറ്റ് ചെയ്യുക, നഖം ഷേപ്പ് ചെയ്യുക, ചെവി വൃത്തിയാക്കുക, മസ്സാജ് ചെയ്യുക, പല്ല് വൃത്തിയാക്കുക തുടങ്ങി വിവിധങ്ങളായ സേവനങ്ങൾ പെറ്റ് സ്പാകളിൽ ലഭ്യമാണ്.

Dog grooming

ഇന്ത്യയിലെ പെറ്റ് പേരന്റ്സ്
വളർത്തുമൃഗങ്ങളെ ഇത്രയും നല്ല രീതിയിൽ വളർത്തുന്നത് വിദേശത്താണ് എന്ന് തെറ്റിദ്ധരിക്കേണ്ട. ഇന്ത്യയിലെ പെറ്റ് പേരന്റ്സ് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ ഒട്ടും പിന്നിലല്ല. മുംബൈ, പൂന തുടങ്ങി കേരളത്തിലെ കൊച്ചിയിൽ വരെ പെറ്റ് സ്പാകളും, പെറ്റ് പാർക്കുകളുമെല്ലാം സജ്ജീവമാകാൻ തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ രാജേന്ദ്ര മൈതാനിൽ ഞായറാഴ്ചകളിൽ നാല് മണിക്കൂർ സമയം പെറ്റ് പാർക്ക് പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല വിവിധ പെറ്റ് സ്പാകളും കൊച്ചിയിൽ സജ്ജീവമാകുന്നു.

പെറ്റ് ഫാഷൻ വെറുമൊരു ഫാഷൻ മാത്രമല്ല. സ്നേഹവും ആഡംബരവും ഇഴചേരുന്ന അനുഭവമാണ്. വളർത്തുമൃഗങ്ങൾക്കായുള്ള ലീഷ്, ബൗൾ, ബെഡ് എല്ലാം വളർത്തുമൃഗങ്ങളും അവരുടെ പെറ്റ് പേരന്റസും തമ്മിലുള്ള ബോണ്ടാണ് പ്രതിഫലിപ്പിക്കുന്നത്.

Content Highlights: The Luxuary pet market is booming and pet parents are really concerned about their lovely pets.

dot image
To advertise here,contact us
dot image