പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഷാർജ മുന്നോട്ട്; പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ വർദ്ധനവ്

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ദ്ധനവാണ് പുതിയ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് കൈവരിച്ചത്.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഷാർജ മുന്നോട്ട്; പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ വർദ്ധനവ്
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രാദേശിക, ആഗോള തലങ്ങളില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഷാര്‍ജയില്‍ പുതിയ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനവാണ് പുതിയ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് കൈവരിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഷാര്‍ജയില്‍ അനുവദിച്ച മൊത്തം ബിസിനസ് ലൈസന്‍സുകളുടെ എണ്ണം 18,921 ആണ്. ഇതേ കാലയളവില്‍ 15,930 ലൈസന്‍സുകള്‍ പുതുക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18,768 ആയിരുന്നു. ഷാര്‍ജയിലെ പ്രാദേശിക സമ്പദ്‍വ്യവസ്ഥയുടെ ശക്തിയും ബിസിനസ് സാധ്യതകളുള്ള നിക്ഷേപ കേന്ദ്രമെന്ന വിലയിരുത്തലുമാണ് ലൈസന്‍സുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം.

വാണിജ്യ രംഗത്ത് 1671 പുതിയ ലൈസന്‍സുകളും 999 പ്രഫഷനല്‍ ലൈസന്‍സുകളുമാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇന്‍ഡസ്ട്രിയല്‍, ഇത്തിമാസ് ലൈസന്‍സുകളുടെ എണ്ണം 123 ഉും ഇ-കൊമേഴ്സ് ലൈസന്‍സകളുടെ എണ്ണം 75 ആയും ഉയര്‍ന്നു. പുതുക്കിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ വാണിജ്യ മേഖലയാണ് മുന്നില്‍. 1028 ലൈസന്‍സാണ് ഈ വിഭാഗത്തില്‍ പുതുക്കിയത്. 4,454 ലൈസന്‍സുകളുമായി പ്രഫഷനല്‍ മേഖലയാണ് തൊട്ടുപിന്നില്‍. 867 ലൈസന്‍സുകളുമായി ഇന്‍ഡസ്ട്രിയല്‍ മേഖല മൂന്നാം സ്ഥാനത്താണ്.

സാമ്പത്തിക വികസന വകുപ്പിന്റെ മെയിന്‍ ബ്രാഞ്ചില്‍ 1510 ലൈസന്‍സുകളും ഇന്‍ഡസ്ട്രിയല്‍ മേഖല ബ്രാഞ്ചില്‍ 841 ലൈസന്‍സുകളും അനുവദിച്ചു. മധ്യമേഖലയില്‍ 326 ലൈസന്‍സുകളും ഖോര്‍ഫക്കാനില്‍ 195ഉം കല്‍ബയില്‍ 98ഉം ദിബ്ബ അല്‍ ഹിസനില്‍ 21 ലൈസന്‍സുകളും അനുവദിച്ചതായി സാമ്പത്തിക വികസന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

Content Highlights: Sharjah records an increase in new business licenses despite ongoing West Asia tensions, signaling strong economic resilience and investor confidence.

dot image
To advertise here,contact us
dot image