തട്ടിപ്പു നടന്നേക്കാം ക്രെഡിറ്റ് റിപ്പോര്‍ട്ടിലൂടെയും, എങ്ങനെ അറിയും?

നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ എന്തെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നിങ്ങളുടെ അറിവില്ലാതെ മാറിയിട്ടുണ്ടെങ്കില്‍ ഐഡന്‍റിറ്റി മോഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ സൂചനയായിരിക്കും

തട്ടിപ്പു നടന്നേക്കാം ക്രെഡിറ്റ് റിപ്പോര്‍ട്ടിലൂടെയും, എങ്ങനെ അറിയും?
പി ജി സുജ
1 min read|08 Apr 2026, 03:59 pm
dot image

കാരണമില്ലാതെ നിങ്ങളുടെ ക്രെഡിറ്റ്‌ സ്കോ‍‍‍‍ർ പെട്ടെന്നിടിഞ്ഞോ? പുതിയ അനധികൃത വായ്പാ അന്വേഷണമോ തട്ടിപ്പുകാരെടുത്ത എടുത്ത വായ്പയിലെ മുടക്കമോ ആയേക്കാം. അതുപോലെ നിങ്ങളുടെ കണക്കില്‍ ഏതെങ്കിലും അനധികൃത വായ്പകള്‍ ഉണ്ടോ എന്നതും ശ്രദ്ധിക്കണം.

നിങ്ങള്‍ അപേക്ഷിക്കാത്ത ഏതെങ്കിലും വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐകള്‍ തുടങ്ങിയവ കണ്ടെങ്കിൽ അത് അപകടമാണ്. ഇനി നിങ്ങള്‍ അറിയാതെ ആരും വായ്പ എടുത്തിട്ടില്ലെങ്കിലും അറിയാത്ത വായ്പാ അന്വേഷണങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതും വന്‍ അപകടമാണു സൂചിപ്പിക്കുന്നത്.

credit score fraud

വ്യക്തിഗത വിവരങ്ങളുടെ മാറ്റമാണ് പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ട മറ്റൊന്ന്. നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയവ എന്തെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നിങ്ങളുടെ അറിവില്ലാതെ മാറിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ സൂചനയായിരിക്കും അതെന്നതിൽ തർക്കമില്ല.

തട്ടിപ്പു തടയാന്‍ എന്തു ചെയ്യും?

ചില സാമ്പത്തിക സ്ഥാപനങ്ങള്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുകയും താല്‍ക്കാലികമായി അക്കൗണ്ടു മരവിപ്പിക്കുകയും ചെയ്യുന്ന സംവിധാനം സെറ്റു ചെയ്യാന്‍ സൗകര്യം നല്‍കുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്താം. ഇടയ്ക്ക് ക്രെഡിറ്റ് റിപ്പോര്‍ട്ട് വിലയിരുത്തുന്നതിലൂടെ തട്ടിപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കണ്ടുപിടിക്കാനും നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

ഡിജിറ്റല്‍ സുരക്ഷാ നടപടികള്‍ ശക്തമായി പ്രയോജനപ്പെടുത്തുകയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം. സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി സാമ്പത്തിക സ്ഥാപനത്തെ അറിയിക്കുക, വ്യാജ ഇമെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും എതിരെ കരുതിയിരിക്കുക എന്നതും ശീലമാക്കണം. Content Highlight : Regularly check your credit report for suspicious activity

dot image
To advertise here,contact us
dot image