ശ്രദ്ധിക്കണേ...; ഫാറ്റി ലിവര്‍ ഉള്ളവര്‍ ഈ മൂന്ന് പാനിയങ്ങള്‍ കുടിക്കരുത്

ഫാറ്റി ലിവര്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട മൂന്ന് പാനിയങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് ഡോ. സൗരഭ് സേഥി

ശ്രദ്ധിക്കണേ...;  ഫാറ്റി ലിവര്‍ ഉള്ളവര്‍ ഈ മൂന്ന് പാനിയങ്ങള്‍ കുടിക്കരുത്
dot image

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഇങ്ങനെ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരളിനെ തകരാറിലാക്കും. ഈ രോഗം തുടക്കത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ലിവര്‍ സിറോസിസിലേക്കോ ലിവര്‍ കാന്‍സറിലേക്കോ നയിച്ചേക്കാം. തെറ്റായ ജീവിശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം. മദ്യപാനം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ചെറുപ്പക്കാരിലടക്കം ഫാറ്റി ലിവറിന് കാരണമാകുന്നു..

ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി കരള്‍ തകരാറുണ്ടാക്കുന്ന ചില പാനിയങ്ങളെക്കുറിച്ചും അവയുടെ ദോഷവശങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍ നല്‍കുകയാണ്. ചില പാനിയങ്ങള്‍ കരള്‍ തകരാറിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും ത്വരിതപ്പെടുത്തുമെന്ന് ഡോക്ടര്‍ ഊന്നി പറയുന്നു.

FATTY LIVER ENERGY DRINKS


ഈ പാനിയങ്ങള്‍ ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുകയും ചെയ്യുന്നത് കരളിലെ കൊഴുപ്പ് നിയന്ത്രിക്കാനും ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയാനും സഹായിക്കും.

മധുരമടങ്ങിയ ശീതള പാനിയങ്ങള്‍

FATTY LIVER ENERGY DRINKS

മദ്യം

രണ്ടാമത്തേത് റെഡ് വൈന്‍ ഉള്‍പ്പെടെയുള്ള മദ്യമാണ്. ഇത് കരള്‍ വീക്കം, ഫൈബ്രോസിസ് എന്നിവ യുണ്ടാകാനിടയാക്കുന്നു. 'Does moderate alcohol consumption accelerate the progression of liver disease in NAFLD?' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, മദ്യം കഴിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവര്‍ രോഗമുണ്ടാകുന്നതായി കണ്ടെത്തി. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ (NAFLD) രോഗികളില്‍ മദ്യം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

FATTY LIVER ENERGY DRINKS

സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്ക്‌സ്

മൂന്നാമത്തെ വിഭാഗം സ്‌പോര്‍ട്‌സ്, എനര്‍ജി ഡ്രിങ്കുകളാണ്. ഇവയില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുമ്പോള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. 'നാഷണല്‍ ലൈബ്രറി ഓഫ് മെഡിസി'നില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം എടുത്തുകാണിക്കുന്നത് എനര്‍ജി ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം നിരവധി ഗുരുതരമായ കരള്‍ തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ചില സന്ദര്‍ഭങ്ങളില്‍, അടിയന്തിരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന തരത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ മരണത്തിലേക്ക് പോലും നയിച്ചക്കുകയോ ചെയ്തിട്ടുണ്ട്.

വെള്ളം, കാപ്പി, ഗ്രീന്‍ടീ, ബ്ലാക്ക് ടീ എന്നിവ പഞ്ചസാരയും മദ്യവും അടങ്ങിയ പാനിയങ്ങള്‍ക്ക് പകരം ഉപയോഗിക്കാം.മാത്രമല്ല പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുന്നതും കരളിന്റെ പ്രവര്‍ത്തനത്തെ ഗുണകരമായി സഹായിക്കും.

Content Highlights : Dr. Saurabh Sethi reveals the three drinks that people with fatty liver should avoid





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image