

ഐപിഎൽ 2026 ലെ പതിനാലാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.
അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ മികവിലാണ് ഗുജറാത്ത് സ്കോർ ഉയർത്തിയത്. ഗിൽ 45 പന്തിൽ അഞ്ച് സിക്‌സറും നാല് ഫോറുകളും അടക്കം 70 റൺസ് നേടി പുറത്തായി.
ജോസ് ബട്ട്ലർ 27 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 52 റൺസ് നേടി പുറത്തായി. വാഷിംഗ്‌ടൺ സുന്ദർ 32 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റൺസ് നേടിയും പുറത്തായി. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടി.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മൂന്നാം മത്സരത്തിനിറങ്ങുന്നത്.
അതേസമയം,രാജസ്ഥാൻ റോയല്‍സിനെതിരെ തോറ്റ ടീമില്‍ ഗുജറാത്ത് ഒരു മാറ്റം വരുത്തി. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കുമാര്‍ കുഷാഗ്ര പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
സീസണിലെ ആദ്യ ജയം തേടിയാണ് ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങിയായത്. സീസണില്‍ ഒരു പോയന്‍റ് പോലും നേടാത്ത രണ്ട് ടീമുകളിലൊന്നാണ് ഗുജറാത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സാണ് രണ്ടാമത്തെ ടീം.
അതേസമയം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹിയാകട്ടെ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഗുജറാത്തിനെതിരെ മികച്ച വിജയം നേടിയാല്‍ ഡല്‍ഹിക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേോ രണ്ടാം സ്ഥാനത്തോ എത്താനാവും.
Content highlights:ipl-2026-gt-vs-dc-gujarat-titans-set-huge-total-gill-buttler-highlights