ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നിരവധി ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്
dot image

ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച 375 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ ആക്രമണ മേഖലകളുടെത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിച്ചതിന്റെ പേരിലാണ് നടപടി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ സൂഷ്മ നിരീക്ഷണത്തിലാണെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ആക്രമത്തിന് പിന്നാലെ സംഘര്‍ഷ മേഖലകളുടെയും തന്ത്ര പ്രധാന പ്രദേശങ്ങളുടെയും ഫോട്ടോകളും വിഡിയോകളും ചിത്രീകരിക്കുന്നതിനും പ്രചരിക്കുന്നതിനും യുഎഇ ആഭ്യന്തരമന്ത്രാലയം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് 375 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പലരും ആക്രമണ മേഖലകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നിരവധി ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു. സൈബര്‍ പട്രോളിംഗിലൂടെയാണ് നിയമലംഘകരെ കണ്ടെത്തിയത്. ഓരോ സന്ദര്‍ഭത്തിലും കൃത്യമായ അലര്‍ട്ടുകള്‍ നല്‍കിയിട്ടും അതെല്ലാം ഇവര്‍ അവഗണിച്ചതായി പൊലീസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പങ്കുവക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടര്‍ത്താന്‍ കാരണമാകുന്നുമെന്ന് അധികൃതര്‍ ചൂണ്ടികാട്ടി. ഇത്തരം വ്യാജ പ്രചരണങ്ങളക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വിഡിയോകളോ ഷെയര്‍ ചെയ്യരുതെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ആധികാരിത വിവരങ്ങള്‍ക്കായി ഔദ്യേഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. തെറ്റായ വിവരങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. കനത്ത പിഴയും തടവുശിക്ഷയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. പൊതുജന സുരക്ഷയും രാജ്യത്തിന്റെ സമാധാനവും കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. തെറ്റായ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന്റെ പേരില്‍ നേരത്തെയും നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു.

Content Highlights: Abu Dhabi Police arrested multiple individuals for spreading false information related to the Iran attack, warning against misinformation on social media.

dot image
To advertise here,contact us
dot image