അധിക നിരക്ക് നൽകാതെ വിമാന ടിക്കറ്റുകൾ റീബുക്ക് ചെയ്യാം; പ്രഖ്യാപനവുമായി ഇത്തിഹാദ് എയർവെയ്സ്

അപ്രതീക്ഷിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കുന്നതിനുള്ള നിര്‍ണായക ഇടപെടലാണ് ഇത്തിഹാദ് എയര്‍വെയ്സ് നടത്തിയിരിക്കുന്നത്

അധിക നിരക്ക് നൽകാതെ വിമാന ടിക്കറ്റുകൾ റീബുക്ക് ചെയ്യാം; പ്രഖ്യാപനവുമായി ഇത്തിഹാദ് എയർവെയ്സ്
dot image

അധിക നിരക്ക് നല്‍കാതെ വിമാന ടിക്കറ്റുകള്‍ റീബുക്ക് ചെയ്യുന്നതിന് ഒരു വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സ്. മാര്‍ച്ച് ആറ് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. അവധിക്കാല യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്നതണ് ഇത്തിഹാദിന്റെ പ്രഖ്യാപനം.

അപ്രതീക്ഷിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കുന്നതിനുള്ള നിര്‍ണായക ഇടപെടലാണ് ഇത്തിഹാദ് എയര്‍വെയ്സ് നടത്തിയിരിക്കുന്നത്. പശ്ചിമഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തിഹാദ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം ഒരു വര്‍ഷത്തേക്ക് അധിക നിരക്ക് നല്‍കാതെ തന്നെ വിമാന ടിക്കറ്റ് മാറ്റാന്‍ യാത്രക്കാര്‍ക്ക് കഴിയും.

2026 മാര്‍ച്ച് ആറ് മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഇളവ് ലഭിക്കുക. യാത്രാ തിയതിക്ക് പുറമെ സെക്ടറിലും മാറ്റം വാരുത്താനാകും. അവധിക്കാല യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത രാജ്യാന്തര സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ പ്രഖ്യാപനം. സംഘര്‍ഷ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇത്തിഹാദ് വ്യക്തമാക്കി.

സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചതായും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്കും കൃത്യമായ അപ്‌ഡേറ്റ് എയര്‍ലൈനില്‍ നിന്ന് നല്‍കും. പഠനാവശ്യങ്ങള്‍ക്ക് വിദേശത്തേക്കു പോകുന്ന വിദ്യാര്‍ത്ഥികൾക്കും യാത്ര മാറ്റേണ്ടി വന്നാല്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ഇത്തിഹാദ് അറിയിച്ചു.

Content Highlights: Etihad Airways announces passengers can rebook flight tickets without additional charges, offering relief and flexibility amid travel changes.

dot image
To advertise here,contact us
dot image