ദുബായിലെ പ്രധാന റോഡുകളിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം; നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപടി

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ഇതുവഴിയുളള ഗതാഗതത്തില്‍ മാറ്റമുണ്ടാവുക

ദുബായിലെ പ്രധാന റോഡുകളിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം; നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപടി
dot image

ദുബായിലെ പ്രധാന റോഡുകളില്‍ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. വാഹന യാത്രക്കാര്‍ക്കുള്ള ബദല്‍ പാതകളും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശിച്ചു.

ദുബായിലെ അല്‍ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അല്‍ ഖലീജ് സ്ട്രീറ്റില്‍ കെയ്റോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും അല്‍ വഹീദ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും ഇടയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. താല്‍ക്കാലിക നിയന്ത്രണങ്ങള്‍ നാളെ രാത്രി 12 മണി മുതല്‍ ആരംഭിക്കും.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ഇതുവഴിയുളള ഗതാഗതത്തില്‍ മാറ്റമുണ്ടാവുക. ഹെസ്സ സ്ട്രീറ്റും ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റും ചേരുന്ന ഇന്റര്‍സെക്ഷനിലും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിടും. ഇന്ന് രാത്രി 11 മണിമുതല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണി വരെ നിയന്ത്രണങ്ങള്‍ തുടരും.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്തിറക്കി. അല്‍ അസായേല്‍ സ്ട്രീറ്റ്, അല്‍ സുഫൂഹ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നീ ബദല്‍ പാതകള്‍ ഉപയോഗിക്കാന്‍ ആര്‍ടിഎ നിര്‍ദ്ദേശിച്ചു. വഹാനം ഓടിക്കുന്നവര്‍ റോഡിലെ ദിശാസൂചകങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Dubai has announced temporary traffic restrictions on major roads due to ongoing renovation works, with authorities urging commuters to follow updated travel advisories.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us